പൃഥ്വിരാജുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനം. അച്ചനല്ല സിനിമ ഉണ്ടാക്കിയത് സിനിമയാണ് ഓരോ താരങ്ങളെ ഉണ്ടാക്കിയത്!  മാധവ് സുരേഷ്

Posted by

മലയാള സിനിമാ ഇൻഡസ്ട്രിയെ ഉണ്ടാക്കിയത് തന്റെ അച്ഛനാണ് എന്ന് പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ്. താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണ്. പറഞ്ഞത് ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടാൽ അത് മനസ്സിലാകുമെന്നും മാധവ് പറയുന്നു. സുരേഷ് ഗോപി എന്നല്ല ഒരു നടനുമല്ല മലയാള സിനിമയുണ്ടാക്കിയത്. സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും താരപുത്രൻ കൂട്ടിച്ചേർത്തു.’മലയാള സിനിമയുണ്ടാക്കിയത് എന്റെ അച്ഛൻ’; ‘എനിക്ക് അത്ര ഓർമക്കേടില്ല’, പറഞ്ഞത് ശ്രദ്ധിച്ച് കേൾക്കണമെന്ന് മാധവ് സുരേഷ്.

സുരേഷ് ഗോപി എന്നല്ല ഒരു നടനുമല്ല മലയാള സിനിമയുണ്ടാക്കിയത്. സുരേഷ് ഗോപി എന്നല്ല ഒരു നടനുമല്ല മലയാള സിനിമയുണ്ടാക്കിയത്. സിനിമയാണ് ഓരോ താരങ്ങളെയും ഉണ്ടാക്കുന്നതെന്നും താരപുത്രൻ കൂട്ടിച്ചേർത്തു. ‘ഞാൻ പറഞ്ഞത് എന്താണെന്ന് എനിക്കറിയാം, അത് വിഡിയോയിൽ റെക്കോർഡഡ് ആയിട്ട് വന്നിട്ടുണ്ട്. അത്ര ഓർമക്കേടുള്ള ആളല്ല ഞാൻ. സുരേഷ് ഗോപി അല്ല മലയാള സിനിമ ഉണ്ടാക്കിയത്, ഒരു നടനും അല്ല മലയാളം സിനിമ ഉണ്ടാക്കിയത്. മലയാള സിനിമയാണ് ഓരോരുത്തരെയും താരങ്ങളും നടന്മാരും ഒക്കെ ആക്കിയത്. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. വ്യക്തമായി പറഞ്ഞ കാര്യം ആളുകൾക്കു മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നുംചെയ്യാനില്ല. ആദ്യം ഞാൻ പറഞ്ഞത് എന്താണെന്ന് ശരിക്കും മനസ്സിലാക്കുക. അത് ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്കിയാൽ മതി.

ഒരാളെ കുറ്റപ്പെടുത്താൻ വേണ്ടി അവർ പറയുന്നത് ഇരുന്നു കേട്ട് കഴിഞ്ഞാൽ ഇങ്ങനെയൊക്കെ സ്വയമേ മനസ്സിനകത്ത് ഓരോ കാര്യങ്ങൾ വായിച്ചു കൂട്ടാൻ പറ്റും.- മാധവ് സുരേഷ് പറഞ്ഞു. പൃഥ്വിരാജുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും എന്നാൽ അത് പൂർണമായി അംഗീകരിക്കുന്നില്ലെന്നും മാധവ് പറയുന്നു. എനിക്ക് അഭിമാനം ഉണ്ട് അത്രയും ലെജൻഡറി ആയ ഒരു താരവുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ. അദ്ദേഹം ഒരു നടൻ മാത്രമല്ല സംവിധായകനും ഗായകനും നിർമ്മാതാവും ഒക്കെയാണ്. അങ്ങനെ ഒരു വ്യക്തിയുമായിട്ട് എന്നെ താരതമ്യപ്പെടുത്തുമ്പോൾ എനിക്ക് അഭിമാനം എനിക്കുണ്ട്. അത് പോലും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഞാൻ കുറച്ച് ഓവർ ആണ് എന്ന് ചിന്തിക്കുന്നതും ഓരോ കാഴ്ചപ്പാടാണ്. ഇതൊന്നും കൊണ്ടല്ല ഞാൻ ജീവിച്ചു മുന്നോട്ടു പോകുന്നത്.- മാധവ് കൂട്ടിച്ചേർത്തു.