ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു കനക. മലയാളികൾക്കും അവർ വളരെ പ്രിയങ്കരിയാണ്. ഒരുപിടി മികച്ച ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന കനകയുടെ ജീവിതം പക്ഷ ഏറെ സങ്കീർണത നിറഞ്ഞതായിരുന്നു. തന്റെ എല്ലാമായിരുന്ന അമ്മ മരിച്ചതോടെയാണ് കനകയുടെ ജീവിതത്തിന്റെ താളം തെറ്റിയത്. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയില്‍ കനക മാനസികമായി തകര്‍ന്നു. ശേഷം അഭിനയത്തിൽ നിന്നെല്ലാം ഇടവേളയെടുത്ത് ഏകാന്ത ജീവിതം നയിച്ചു. ഇതിനിടെ പലതവണ കനക മരിച്ചു എന്ന രീതിയിൽ വ്യാജ വാർത്തകളും വന്നിരുന്നു. ഏറെ ദുരൂഹതകൾ നിറഞ്ഞ ജീവിതമായിരുന്നു കനകയുടേത്, ചെന്നൈയിലെ രാജഅണ്ണാമലൈപുരത്തുള്ള വീട്ടില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു കനക. പെട്ടന്നൊരു ദിവസം അടച്ചിട്ട മുറിയില്‍ നിന്ന് പുക വരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് വർഷങ്ങൾക്ക് ശേഷം കനക മാധ്യമങ്ങളുടെ മുന്നിൽ വന്നത്.
തന്റെ സ്വകാര്യ ജീവിതം മാനിക്കണമെന്നും, തന്നെ ആരും ശല്യം ചെയ്യരുതെന്നും കനക എല്ലാവരോടും അപേക്ഷിച്ചു. ഇപ്പോഴിതാ വീണ്ടും കനകയുടെ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, ചെന്നൈയിലെ ഷോപ്പിങ് മാളുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അതുപോലെ അടുത്തിടെ ഒരു കനക സംസാരിക്കുന്ന ഒരു വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിൽ കനക പറയുന്നതിങ്ങനെ, ഞാൻ എന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് 32 വർഷത്തിലേറെയായി. ഇപ്പോൾ വർഷങ്ങൾ ഒരുപാട് പിന്നിട്ടു, ഞാനും എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു, എനിക്കിപ്പോൾ 50 വയസായി. ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത്, നടക്കുന്നത് എല്ലാം ഇപ്പോൾ വളരെ വ്യത്യാസമായി.പണ്ട് ഞാൻ ചെയ്തിരുന്നതുപോലെ ഇപ്പോൾ ചെയ്താൽ ഞാൻ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഞാൻ പഴഞ്ചനായി. ഞാൻ ഇതിനിടയിൽ പല വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കൊണ്ട് അഭിനയിച്ചിരുന്നില്ല.
അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും ആദ്യം മുതൽ പഠിക്കണം.
ചെറിയ പ്രായത്തിൽ, നമ്മൾ ഓരോന്ന് പഠിക്കുന്നത് പോലെ ഇപ്പോൾ ഈ പ്രായമായിക്കഴിഞ്ഞു പഠിക്കാൻ അത്ര എളുപ്പമല്ല. എങ്കിലും മനസിൽ അതിയായ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേഗം പഠിക്കാൻ ശ്രമിക്കും, എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഇനി അഥവാ ഞാൻ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് എന്നോട് ആരും ചോദിക്കില്ല. ഒരുപക്ഷെ ചിലപ്പോൾ ഈ വയസ്സായ കാലത്താണോ ഈ ആഗ്രഹമൊക്കെ വന്നതെന്ന് ചോദിക്കുമായിരിക്കും. നിങ്ങൾ എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി, ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് ആഗ്രഹവും സന്തോഷവും ഉണ്ട്. ഞാൻ ഓരോന്ന് പഠിച്ച് ചെയ്യുമ്പോൾ അതിനുള്ള വിമർശനവും എന്നെ അറിയിക്കണം. ഞാൻ വീണ്ടും നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും കനക വീഡിയോയിൽ പറയുന്നുണ്ട്.