തുളസി എന്ന പേര് കേട്ടതും എനിക്ക് എ സി റൂം വരെ തന്നു..! മാത്രമല്ല പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു. പ്രൊഡ്യൂസർ ഇങ്ങോട്ട് വരും കതകടയ്ക്കരുതെന്ന്..

Posted by

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമാ ലോകവും അമ്മ സംഘടനയുമാണ് എല്ലായിടത്തും ചർച്ചാ വിഷയം. തൊഴിലിന് പകരം ശരീരമാണ് ആവശ്യപ്പെടുന്നതന്നും, അഭിനയിക്കാൻ രക്ഷിതാക്കൾക്കൊപ്പം പോവേണ്ടി വരുന്നുണ്ടന്നും, ആളുകൾ മുറിയുടെ വാതിലുകളിൽ മുട്ടുന്നത് പതിവാണെന്നും ഹേമ കമ്മീഷനിലെ മൊഴികളിൽ വ്യക്തമാവുന്നു. സിനിമയിലെ നായകനും നായികയും പരസ്പര സമ്മതത്തോടെ പല ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദയും വെളിപ്പെടുത്തിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ‌ വ്യാപകമായി പ്രചരിക്കുന്നത് കുറച്ച് നാളുകൾക്ക് മുമ്പ് നടൻ കൊല്ലം തുളസി നടത്തിയ ചില വെളിപ്പെടുത്തലുകളാണ്. പേര് കേട്ട് സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ച് തന്നോടും ഒരാൾ മോശമായി പെരുമാറിയെന്നാണ് കൊല്ലം തുളസി വൈറൽ വീഡിയോയിൽ‌‍ പറയുന്നത്. ഞാൻ ഒരു സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. എല്ലാ ക്രെഡിറ്റും വിനയ് ഫോർട്ടിനാണ്. ഞാൻ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയപ്പോൾ തന്നെ എനിക്ക് ഭയങ്കര സ്വീകരണം. പൊഡക്ഷൻ എക്സിക്യൂട്ടിവ് വരുന്നു. പ്രൊഡ്യൂസർ അപ്പുറത്ത് നിൽക്കുന്നു. മാത്രമല്ല പ്രൊഡ്യൂസറുടെ മുറിയുടെ അടുത്ത് തന്നെ എനിക്ക് ഒരു എസി റൂം അവർ തന്നു. മാത്രമല്ല പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്നോട് പറഞ്ഞു. പ്രൊഡ്യൂസർ ഇങ്ങോട്ട് വരും കതകടയ്ക്കരുതെന്ന്.

adobe express 20240821 1126150 12750143452701811142

അങ്ങനെ ശാപ്പാടെല്ലാം കഴിഞ്ഞ് രണ്ട് പെഗും അടിച്ചു. അത്രയും നേരം യാത്ര ചെയ്ത് വന്നതിന്റെ ക്ഷീണമുണ്ടായിരുന്നു. അങ്ങനെ ഞാൻ ഉറങ്ങാൻ കിടന്നു. പകുതി ഉറക്കമായപ്പോൾ ആരോ വന്ന് കതക് തുറന്ന് അകത്തേക്ക് കയറി . ഞാൻ ചരിഞ്ഞ് കിടക്കുകയായിരുന്നു. എന്റെ അടുത്തേക്ക് അയാൾ വന്നു. ശേഷം അവിടെ ഇരുന്ന് എന്നെ പതുക്കെ തടവാൻ തുടങ്ങി. ‘ജോഡിയാകാം. പക്ഷെ സഹോദരിയായി അഭിനയിക്കാൻ താൽപര്യമില്ല’; അതിനിടയിൽ അങ്ങേർക്ക് പിടികിട്ടി കിടക്കുന്നത് പെണ്ണല്ലെന്ന്. അങ്ങേർ ഉടനെ ലൈറ്റ് ഇട്ടു. ആരെടായെന്ന് ചോദിച്ചു. ഞാൻ എന്റെ പേര് പറഞ്ഞു കൊല്ലം തുളസിയെന്ന്. നീയാണോ കൊല്ലം തുളസി എന്നാണ് അങ്ങേര് എന്നോട് തിരിച്ച് ചോദിച്ചത്. പിന്നെയാണ് ഞാൻ മനസിലാക്കിയത് കൊല്ലം തുളസി പെണ്ണാണ്, നടിയാണ് എന്നൊക്കെ തെറ്റിദ്ധരിച്ചാണ് ഇങ്ങേര് എനിക്ക് എസി റൂമൊക്കെ അഡ്ജസ്റ്റാക്കി തന്നതെന്നാണ് കൊല്ലം തുളസി വീഡിയോ പറഞ്ഞത്. വീഡിയോ വൈറലായതോടെ ട്രോളുകളും മീമുകളും കമന്റുകളും നിറഞ്ഞു.

മുറിയിൽ തുളസിയുണ്ടെന്ന് പറഞ്ഞിട്ടുണ്ടാവും. മുഴുവൻ പേര് പറഞ്ഞ് കാണില്ല, പേര് കേട്ടാൽ മതി ചാടി വീഴും, സംഗതി കൊല്ലം തുളസിയുടെ കഥ കോമഡിയായിട്ടുണ്ടേലും ഇതുപോലെ വന്നുപെട്ട സ്ത്രീകൾ കന്നുപോയൊരു അവസ്ഥ ഓർക്കാൻ കഴിയുന്നില്ല, ഇത് ഇങ്ങേര് പണ്ടേ പറഞ്ഞതാ.അന്ന് പക്ഷെ എല്ലാരും ഒരു തമാശയായി എടുത്തു എന്നാൽ കഴിഞ്ഞ ദിവസം ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടു എന്നെല്ലാമാണ് കമന്റുകൾ. 2019 ഡിസംബര്‍ 31നാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. എന്തായാലും വലിയ ഒരു കോളിളക്കം തന്നെയാണ് ഹേമ കമ്മിറ്റി നൽകിയിരിക്കുന്നത്.