ഇന്ന് മോളിവുഡ് ഇൻഡസ്ട്രിയിൽ അഭിമാന താരമാണ് നടൻ ഫഹദ് ഫാസിൽ. മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാക്ഷ ഇൻഡസ്ട്രികളിൽ നിന്നും താരത്തിനു ഒരുപാട് ആരാധകരാണ് ഉള്ളത്. താൻ കൈകാര്യം ചെയ്യുന്ന വേറിട്ട കഥാപാത്രങ്ങൾക്ക് എപ്പോഴും ജനശ്രെദ്ധ നേടാൻ സാധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമായിരുന്നു ഫഹദ് അഭിനയിച്ച ആവേശം. ഇപ്പോഴും ആയൊരു ആവേശം ആരാധകരിൽ നിന്ന് മാറിട്ടില്ല എന്നതാണ് മറ്റൊരു സത്യം.
ഒട്ടുമിക്ക സിനിമ താരങ്ങൾക്കും ഇന്ന് ഫാൻസ് അസോസിയേഷൻ ഉണ്ട്. എന്നാൽ ഇതുവരെ ഫഹദ് ഫാസിലിനു അത്തരത്തിൽ ഒരു ഫാൻസ് അസോസിയേഷൻ ഇല്ല. താൻ ഇത്തരം കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകാത്ത വ്യക്തിയാണ്. അതിനു തനിക് വെക്തമായ കാരണവുമുണ്ടെന്ന് ഫഹദ് ഫാസിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
” ജീവിതത്തിൽ പലതും കണ്ട് കേട്ടു പഠിച്ചു. ഞാൻ അമേരിക്കയിൽ പോയി പഠിച്ച് അവസാനത്തെ സെമെസ്റ്റർ പഠിക്കാതെയാണ് തിരിച്ചു വന്നത്. ഇപ്പോഴും എനിക്ക് ഒരു ഡിഗ്രിയില്ല എന്നതാണ് സത്യം. സിനിമയില്ലെങ്കിൽ മറ്റൊരു ജോലി ചെയ്യാൻ എനിക്ക് അറിയില്ല. ആ അവസ്ഥ എനിക്ക് നന്നായി അറിയാം. ഇത്തരം അവസ്ഥ മറ്റൊരാൾക്ക് വരാൻ പാടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കണം. നടന്മാർക്ക് വേണ്ടി യൗവനം കളയരുത്.
മനുഷ്യർ എപ്പോഴും അവരുടെ ജീവിതത്തിനും ഭാവി കാര്യങ്ങൾക്ക് വേണ്ടിയാണ് സമയം കണ്ടേത്തണ്ടത്. സിനിമ എന്നത് വലിയൊരു ലോകമാണ്. അത് അതിന്റെതായ ഒഴുക്കിൽ പോകും. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഫോക്കസ് ചെയ്യൂ” എന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. ഇതുപോലെയുള്ള കാരണം കൊണ്ടാണ് ഞാൻ ഫാൻസ് അസോസിയേഷൻ ഇതുവരെ ആരംഭിക്കാത്തത് എന്ന് ഫഹദ് വെക്തമാക്കി.