വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലൂടെ നിതിൻ മോളി എന്ന കഥാപാത്രത്തിലൂടെ ഓരോ പ്രേക്ഷകനെയും ഞെട്ടിച്ച താരമാണ് നിവിൻ പോളി. ഈ സിനിമയിൽ മറ്റൊരു സിനിമ താരമായി എത്തി ഗംഭീരമായ പ്രകടനം കൊണ്ട് വർഷങ്ങൾക്ക് ശേഷം എന്ന സിനിമ മറ്റൊരു നിലയിൽ എത്തിക്കാൻ നിവിന് സാധിച്ചു. എന്നാൽ വളരെ കകുറഞ്ഞ സ്ക്രീൻ ടൈം ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു നിവിൻ പോളി പ്രധാനമായി അവതരിപ്പിച്ചത്. ലഭിച്ച കഥാപാത്രം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു.
യഥാർത്ഥത്തിൽ തനിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയായിരുന്നു വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലൂടെ നിവിൻ പോളി നൽകിയത്. തനിക്കെതിരെ ഉള്ള ബോഡി ഷെയ്മിങ്, നെപ്പോട്ടിസം തുടങ്ങിയവയെ കുറിച്ചു സംവിധായകനായ വിനീത് ശ്രീനിവാസൻ നിതിൻ മ്മോളിയിലൂടെ സംസാരിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ സ്വയം ബോഡി ഷെയ്മങ് നടത്തിട്ടും വണ്ണം കുറയ്ക്കുന്നില്ലേ എന്ന ചോദ്യത്തിനു മറുപടി നൽകുകയാണ് നിവിൻ പോളി.
അത്തരമോര് ആഗ്രഹമില്ലെന്നും താൻ കൺസിസ്റ്റൻസി പിടിക്കുകയാണെന്നായിരുന്നു നിവിനിന്റെ തഗ്ഗ് മറുപടി. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു നിവിൻ ഇതിനെ കുറിച്ച് സംസാരിച്ചത്. “ഞാൻ ഒരിക്കൽ ഒരു കാര്യമാ പറഞ്ഞിരുന്നു. കൺസിസ്റ്റൻസി എന്ന കാര്യം അഭിനയതേക്കൾ മെയ്ന്റൻ ചെയ്യണമെന്ന്. ഒരു സിനിമ തുടങ്ങി അത് തീർന്ന് പ്രൊമോഷൻ പരിപാടി വരുമ്പോളും ആ കൺസിസ്റ്റൻസി കീപ്പ് ചെയേണ്ടതുണ്ട്.
നമ്മളെ കഥാപാത്രമാടായി ആളുകൾക്ക് ഫീൽ ചെയ്യേണ്ടേ? എല്ലാ സിനിമയിലും ഞാൻ ഈ കൺസിസ്റ്റൻസി കീപ്പ് ചെയുന്നുണ്ട്. ഇനിയൊരു പത്ത് ദിവസം കഴിഞ്ഞാൽ ചിലപ്പോൾ ഇങ്ങനെയായിരിക്കില്ല. അടുത്ത പടം കുമ്മിറ്റ് ചെയ്യുന്നതിനുസരിച്ച് ഇരിക്കും അടുത്ത കൺസിസ്റ്റൻസി”. എന്നായിരുന്നു നിവിൻ പോളി സംസാരിച്ചത്.