തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി കലാമണ്ഡലം ഗോപി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെക്തമാക്കിയത്. വളരെ കാലങ്ങളായി ഇരുവരും സ്നേഹ ബന്ധം പുലർത്തുന്നവരാണെന്നാണ് പോസ്റ്റിൽ കുറിച്ചത്. സുരേഷ് ഗോപിയ്ക്ക് തന്നെ കാണണോ, വീട്ടിലേക്ക് വരാണോ ആരുടെയും അനുവാദം ആവശ്യമില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിൽ കാണാനും വീട്ടിലേക്ക് വരാനും കഴിയുമെന്ന് പോസ്റ്റിൽ പറഞ്ഞു.
കലാമണ്ഡലം ഗോപിയുടെ പേരിലുള്ള ഈ പോസ്റ്റ് പിന്നീട് ഫേസ്ബുക്കിൾ നിന്ന് പിൻവലിക്കുകയും ചെയ്തു. എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല പ്രേമുഖകർ കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രെമിക്കുന്നുവെന്ന് മകൻ രഘുവാണ് ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക.
ഈ പോസ്റ്റിനോട് പ്രതികരിച്ച സുരേഷ് ഗോപി, കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനേ ഇനിയും കാണാൻ ശ്രെമിക്കുവെന്ന് വെക്തമാക്കി. തെരഞ്ഞെടുപ്പ് അല്ലാത്ത സമയങ്ങളിലും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിലും ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ സുരേഷ് ഗോപി അവഗണനയായി എടുക്കുന്നില്ലെന്നും രാഷ്ട്രീയ ബാധ്യതയായിട്ടാണ് കാണുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ മകന്റെ എഫ്ബി പോസ്റ്റ് ഡോക്ടറുടെ സംഭാക്ഷണത്തെ തുടർന്ന് വിഷമം തോന്നിയതിനാലാണ്. ഡോക്ടർ തന്നോട് സംസാരിച്ചിരുന്നു. പത്മബൂക്ഷൻ ലഭിക്കാനായി സുരേഷ് ഗോപി വീട്ടിലേക് വരേണ്ടതില്ല. അദ്ദേഹത്തിന്റെ വലിയ മനസാണ്. കൂടാതെ അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലെ മകന്റെ പോസ്റ്റ് പ്രേശ്നമായെന്ന് അറിയാം. ഇനി ഇതിനെ പറ്റി ഒരു വിവാദം വേണ്ട. ആർക്കും വേണമെങ്കിൽ വീട്ടിൽ വരാം. സുരേഷ് ഗോപി തന്നെ കാണണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിനെ തന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് മറ്റ് പലരും വഴി അറിഞ്ഞിരുന്നു.