സ്വന്തം ജന്മസ്ഥലമായ ഹിമാഞ്ചലിൽ സ്ഥാനാർഥിയായി നടി കങ്കണ

സിനിമ അഭിനയത്രിയും നിർമ്മാതാവുമായ കങ്കണ അമർദീപ് റണൗട്ട് വരാൻ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരാർത്ഥിയാവാൻ പോകുകയാണ്. ബോളിവുഡ് മേഖലയിൽ തന്റെതായ സ്ഥാനം നേടിയെടുക്കുകയും കൂടാതെ നാല് തവണ മികച്ച നടിക്കുള്ള പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. ബിജെപി നേതാവും ഇന്ത്യൻ പ്രധാന മന്ത്രി കൂടിയായ നരേന്ദര മോദി നിരന്തരമായി പ്രശംസിക്കുന ഒരു വ്യക്തി കൂടിയാണ് കങ്കണ അമർദീപ് റണൗട്ട്.

ഇതോടെ കങ്കണ ഒട്ടും വൈകാതെ തന്നെ രാഷ്ട്രീയ മേഖലയിലേക്ക് ഇറങ്ങുമെന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ലായിരുന്നു. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സീറ്റിലാണ് താരം മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട അഞ്ചാംഘട്ട പട്ടികയിലാണ് കങ്കണയുടെ പേര് വെളിപ്പെടുത്തിയത്. ഇതോടെ ആരാധകർ ഏറെ ആവേശത്തിലായിരിക്കുകയാണ്.

കൂടാതെ ഇതിലിന്റെ പിന്നാലെ തന്നെ ബിജെപി നന്ദി പറഞ്ഞു കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ട്വീറ്റ് സോഷ്യൽ മീഡിയ മുഴുവൻ ജനശ്രെദ്ധ പിടിച്ചു പറ്റിയത്. “എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ പാർട്ടിയായ ഭാരതീയ ജനത പാർട്ടിയ്ക്ക് എപ്പോഴും എന്റെ പിന്തുണയുണ്ടാവുന്നതായിരിക്കും. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ അവരുടെ ലോകസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ഭാരതീയ പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും ഏറെയാണ്. യോഗ്യയായ ഒരു പ്രവർത്തകയും ഏറെ വിശ്വസ്‌തവുമായ പൊതുപ്രവർത്തകയുമാകാൻ ഞാൻ പ്രതീക്ഷിക്കുന്നു, നന്ദി” എന്നിങ്ങനെയാണ് കങ്കണ തന്റെ ട്വീറ്റിൽ കുറിച്ചത്. പിന്നാലെ തന്നെ താരത്തിനു വിജയാശംസകൾ നൽകി ഒരുപാട് ആരാധകർ രംഗത്തെത്തിയിരുന്നു.

Scroll to Top