മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ പ്രശംസയ്ക്ക് പിന്നാലെ മഞ്ഞുമ്മൽ ബോയ്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉദയനിധി സ്റ്റാലിൻ..

തീയേറ്ററുകളിൽ വൻ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമൽ ബോയ്സ്. യഥാർത്ഥ കഥയെ ആസ്പദമാക്കി മഞ്ഞുമൽ ടീം ഒരുക്കിയ ഒരു അതിജീവനക്കഥയാണ് മഞ്ഞുമൽ ബോയ്സ് സിനിമയിലൂടെ പ്രേഷകരിലേക്ക് എത്തിക്കുന്നത്. മികച്ച ദൃശ്യാനുഭവമാണ് ചലച്ചിത്രം സമ്മാനിക്കുന്നത്. ഇപ്പോൾ ഇതാ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്ഥാലിൻ പ്രേശംസ അറിയിച്ചു കൊണ്ട് രംഗത്തെത്തിരിക്കുകയാണ്.

കൂടാതെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.  “മഞ്ഞുമൽ കണ്ടിരുന്നു. ജസ്റ്റ്‌ വാവൗ! കാണാതിരിക്കരുത്, അഭിനന്ദനങ്ങൾ” എന്നിങ്ങനെയായിരുന്നു ഉദയനിധി സ്ഥാലിൻ ചലച്ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ഇതിന്റെ തൊട്ട് പുറകെ തന്നെ അഭിനന്ദനം അറിയിച്ച നടൻ സ്ഥാലിനെ കാണാനെത്തിയ മഞ്ഞുമൽ ടീമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സംവിധായകൻ ചിദംബരത്തെയും, അഭിനയിച്ച താരങ്ങളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് പറഞ്ഞ് സ്ഥാലിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

തമിഴ്നാട്ടിലും മികച്ച സ്വീകാര്യതയാണ് മഞ്ഞുമൽ ബോയ്സിനു ലഭിച്ചത്. ഇതിന്റെ കൂടെ സ്ഥാലിന്റെ കൂടെയുള്ള ചിത്രങ്ങളും ഇരുവരും പകർത്തിയിരുന്നു. ജാൻ എമനിനു ശേഷം സംവിധായകൻ ചിദംബരത്തിന്റെ ഏറ്റവും പുതിയ സിനിമയായിരുന്നു മഞ്ഞുമൽ ബോയ്സ്. ഫെബുവരി 22നായിരുന്നു ചലച്ചിത്രം തീയേറ്ററുകൾ വഴി പ്രേഷകരിൽ എത്തിയത്.

2006ൽ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഒരു മനോഹരമായ ചിത്രം തന്നെയാണ് മഞ്ഞുമൽ ബോയ്സ്. സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ജീൻ പോൾ. ലാൽ, ഗണപതി, ബാലു വർഗീസ്, ചന്തു സലീംകുമാർ, ഖാലിദ് റഹ്മാൻ, അഭിരാം പൊതുവാൾ, അരുൺ കുര്യൻ, ദീപക് പറമ്പോൾ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.

Scroll to Top