ഞാനാണ് ഡാൻസ് സ്കൂളിൽ ചുരിതാർ ഇടാൻ അനുവാദം നൽകിയത്! ദിവ്യ ഉണ്ണി



സിനിമ വിട്ടിട്ട് വര്‍ഷങ്ങളെറേക്കഴിഞ്ഞിട്ടും ദിവ്യ ഉണ്ണിയെ മലയാളികൾക്ക് മനസ്സില്‍ നിന്ന് ഇറക്കിവിടാനായിട്ടില്ല . ഉസ്താദിന്റെ അനിയത്തി പപ്പി, ആകാശഗംഗയിലെ യക്ഷി എന്നിങ്ങനെ ഇന്നും മലയാളി മനസ്സില്‍ നിറം മങ്ങാത്ത ഓര്‍മകളും കഥാപാത്രങ്ങളുമേറെയാണ്. ഇന്നിപ്പോൾ മലയാളികൾക്ക് മുമ്പിൽ മനസ്സ് തുറക്കുകയാണ് ദിവ്യ ഉണ്ണി. ഞാൻ ഒരുപാട് മാറി എന്നാണ് ആളുകൾ പറയുന്നത്. ഒരുപാട് മാറാന്‍ എന്നെ ഞാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് ഒരു സത്യം. ഡ്രസ്സിങ്ങ് സ്‌റ്റൈലില്‍ പോലും ഞാന്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ഞാൻ ധരിക്കാർ സാരിയോ ചുരിദാറോ ആയിരിക്കും പ്രധാന വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം ഒരുപാട് മിസ്സ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന്‍ ഉണ്ടാകും എന്നത് സത്യമാണ് . ഡാന്‍സ് സ്‌കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനാണ് കൊണ്ടുവന്നത് . അപ്പോള്‍ ഞാന്‍ തന്നെ നിയമം തെറ്റിക്കുമോ. അവിടെ അമ്പലമുണ്ട്,ഞാന്‍ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലുമൊക്കെ ഉണ്ടാകും. 

2003 ജനുവരിയിലാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ 'ശ്രീപാദം നൃത്തവിദ്യാലയം' ഞാൻ തുടങ്ങുന്നത്. നമ്മുടെ നാടിന്റെ സംസ്‌കാരവുമായി അടുത്തു നില്‍ക്കുന്നതാണ് നൃത്തകലകള്‍ എന്നത് . അതുകൊണ്ടുതന്നെ സ്വന്തം നാട്ടില്‍ ജീവിക്കുന്ന പോലൊരു പ്രതീതിയാണ് 'ശ്രീപാദം' എനിക്ക് നൽകുന്നത്. അതുപോലെ അഭിനയവും നൃത്തവും ഒരുപോലെയാണ് ഞാൻ കാണുന്നത്. മൂന്ന് വയസ്സ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. സിനിമയിലുണ്ടായിരുന്നപ്പോഴും ഡാന്‍സ് പരിപാടിക്ക് പോകുമായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും നര്‍ത്തകിയാണ്. കുഞ്ഞുന്നാളിലേ സിനിമയില്‍ എത്തി. ആളുകളിന്നും നെഞ്ചിലേറ്റുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതിൽ ഒരുപാട് സന്തോഷം. സിനിമാസൗഹൃദങ്ങളെക്കുറിച്ച് പറയാനാണെങ്കിൽ ആരുമായും തുടർച്ചയായി കോണ്ടാക്ട് ഇല്ല. പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരെയും കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സ്‌നേഹവും അടുപ്പവും വലിയ സന്തോഷം നല്‍കാറുണ്ട്. അമ്മയുടെ ജനറല്‍ ബോഡിക്കു പോയപ്പോഴാണ് അത് കൂടുതല്‍ എനിക്ക് വ്യക്തമായത്. വീട്ടുവിശേഷങ്ങള്‍ പറയുകയാണെങ്കിൽ ഭര്‍ത്താവ് അരുണ്‍കുമാറാണ് , അമേരിക്കയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയിലാണ് ജോലി . മക്കള്‍ അര്‍ജുന്‍, മീനാക്ഷി, ഐശ്വര്യ എന്നിവർ. മ്യൂസിക് ആല്‍ബങ്ങളോടാണ് കൂടുതൽ ഇഷ്ടം. ജ്യോത്സ്‌നയുമായി ചേര്‍ന്ന് 'ജനനി' എന്ന ഒരു ആല്‍ബം ചെയ്തിട്ടുണ്ട് . മനസ്സില്‍ തട്ടിയ കഥാപാത്രം 'കാരുണ്യ'ത്തിലെ 'ഇന്ദു', 'ഉസ്താദി'ലെ പദ്മ എന്നിവയാണ്. ചെയ്ത കഥാപാത്രങ്ങളെല്ലാം മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞവയാണ്.

Post a Comment

Previous Post Next Post