നൂറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. വിവിധ ഭാഷകളില്‍ നിരവധി കഥാപാത്രങ്ങള്‍ അഭിനയിച്ച അദ്ദേഹം തന്റെ എഴുപതുകളിലും ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മാത്രമല്ല
നിരവധി സംവിധായകരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നടനും, ഒരു താരം എന്നതിലുപരി നല്ലൊരു നടനാകാന്‍ ആഗ്രഹിക്കുന്ന അഭിനേതാവും കൂടിയാണ് അദ്ദേഹം. സിനിമയില്‍ വന്ന കാലം മുതല്‍ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ മമ്മൂട്ടി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
തുടക്കകാലങ്ങളില്‍ താന്‍ ചെയ്ത ചില സിനിമകള്‍ കാണുമ്പോള്‍ തന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ടന്നും,ആ കഥാപാത്രങ്ങളൊക്കെ ഇനിയുമേറെ മികച്ചതാക്കാന്‍ കഴിയേണ്ടിയിരുന്നെന്നുമാണ് താരം ഇപ്പോൾ പറയുന്നത് . എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും എഴുതി ഐ.വി ശശി സംവിധാനം ചെയ്ത "തൃഷ്ണ "എന്ന സിനിമയെ കുറിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. ‘ആ സിനിമ കാണുമ്പോള്‍ എനിക്കിപ്പോഴും ലജ്ജ തോന്നാറുണ്ട്. എന്നോട് തന്നെ പുച്ഛവും അവഞ്ജയുമൊക്കെ തോന്നാറുണ്ട്. അവിടെ നിന്നും ഇന്ന് ഇത്രയും വളര്‍ന്നു എന്നത് അത്ഭുതമാണ്. ഇതിനപ്പുറത്തേക്ക് എനിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. കാരണം ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് അഭിനയിക്കണമെന്നുള്ളൊരു ആവേശവും അഭിനയത്തോടുള്ള അതി ഭയങ്കരമായ അഭിനിവേശവും അല്ലാതെ എന്റെ കയ്യില്‍ അഭിനയം എന്ന ഒന്നില്ലായിരുന്നു.
അഭിനയമെന്ന ഈ വിദ്യ എനിക്ക് അറിയില്ല. ശരിക്കും പറഞ്ഞാല്‍ ഒരു ഞാണിന്‍മേല്‍ ഉള്ള കളിയായിരുന്നു തൃഷ്ണ. ആ പടം ഒന്നുകൂടി അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്.സിനിമയില്‍ ഇത്രയും പരിചയവും അതിനെ പറ്റി ഗ്രാഹ്യവുമുള്ള കാലത്ത് ആ സിനിമ അഭിനയിച്ചിരുന്നെങ്കില്‍ ആ കഥാപാത്രത്തോട് അല്‍പം കൂടി നീതി പുലര്‍ത്താന്‍ എനിക്ക് സാധിക്കുമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അതുപോലെ തന്നെയാണ് പപ്പേട്ടന്റെ (പത്മരാജന്‍) അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയും അതൊക്കെ എന്റെ അഭിനയവും. ആ സിനിമയിൽ സക്കറിയ എന്ന് പറഞ്ഞാല്‍ ഇതുവരെ അങ്ങനെ ഒരു നായകനെ മലയാള സിനിമ കണ്ടിട്ടുണ്ടാവില്ല. അത് കാണുമ്പോള്‍ ഇപ്പോഴും എനിക്ക് വിഷമമാണ്. പിന്നെ ഇതൊക്കെ ഓരോ ആഗ്രഹങ്ങള്‍ മാത്രമാണ് . സക്കറിയയെ പറ്റി എനിക്ക് തോന്നിയത് ആകാശം ഇടിഞ്ഞ് സക്കറിയയുടെ നേരെ വന്നാല്‍ അദ്ദേഹം കൈ ഉയര്‍ത്തി അതിനെ അങ്ങ് താങ്ങി നിര്‍ത്തുന്ന സ്വഭാവമാണന്നാണ്.
അങ്ങനെ നിര്‍ത്താന്‍ ചങ്കൂറ്റമുള്ള ആളാണ് സക്കറിയ എന്ന കഥാപാത്രം. അങ്ങനെയൊരു നായകനുണ്ടാവില്ല. ഒരു പക്ഷേ പത്ത് അവർ പേരെ ഇടിക്കുമായിരിക്കും. പക്ഷേ അതിനൊക്കെ ഒരു ചങ്കൂറ്റം വേണ്ടേ, എന്തിനേയും നേരിടാനുള്ള കരുത്തും ശക്തിയുമുള്ള കഥാപാത്രമായിരുന്നു സകരിയ. ആ കഥാപാത്രത്തെ ഇനിയും ഏറെ മികച്ചതാക്കാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, എന്നും മ്മൂട്ടി കൂട്ടി ചേർത്തു.
Tags:
Entertainment