മലയാളികൾക്ക് സുപരിചിതമായ നടിയാണ് എസ്തര്‍. സമൂഹ മാധ്യമങ്ങളിൽ പൊതുവെ താല്പര്യമില്ലാത്ത താരത്തിന്റ കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.കുറിപ്പ് ഇങ്ങനെയാണ്.
സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ഒരാളല്ല ഞാൻ. പക്ഷേ ഇന്നിവിടെ ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നുണ്ട് . എപ്പോഴും മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാനാണ് ഞാന്‍ പൊതുവെ ഇഷ്ടപ്പെടുന്നത്. ആള്‍ക്കാരെ അവരുടേതായ അനുമാനങ്ങള്‍ മെനയാന്‍ വിടുകയാണ് സാധാരണ ഞാൻ ചെയ്യാനുള്ളത്. അവള്‍ ഒരു നായികയാകാന്‍ വേണ്ടി കഷ്ടപ്പെടുന്ന ചെറിയയൊരു പെണ്‍കുട്ടി” എന്നാണ് പലരും എന്നെ കുറിച്ച് പറയാറുള്ളത്. ആ ഒരു നറേറ്റീവിന് പിന്നില്‍ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാനാണ് ഞാൻ ആഗ്രഹിച്ചത് അത് നടന്നു. ഇതൊരു ചെറിയ കാര്യമാണെങ്കിലും തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ജീവിതത്തില്‍ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നില്‍ക്കുന്ന കുറച്ചാളുകൾ ഉണ്ട്.
അവരാരൊക്കെയാണെന്ന് അവര്‍ക്ക് തന്നെ അറിയാം. നിങ്ങളുടെ സ്‌നേഹം എന്റെ മനസ് നിറയ്ക്കുന്നു . എന്റെ ചിറകുകള്‍ക്ക് ശക്തിയില്ലാത്തപ്പോള്‍ ചിറകുകള്‍ നല്‍കാന്‍ നിങ്ങളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്തായി തീര്‍ന്നേനെ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അധികം ഇടപഴകാറില്ല എന്നതാണ് മറ്റൊന്ന്.
ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകര്‍ എന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്ക് ഇപ്പോൾ അറിയില്ല.കാരണം എനിക്ക് ആരാധകര്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും എനിക്ക് ആത്മാര്‍ത്ഥമായി ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എന്നത് സത്യമാണ്. നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദിയുണ്ട് . നിങ്ങളുടെ സ്‌നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നൊക്കെയാണ് കുറിപ്പിൽ പറയുന്നത്.