ഗീതു മോഹന്‍ദാസ് വിഷയം .; നടിയെ അണ്‍ഫോളോ ചെയ്ത് പാര്‍വതിയുടെ പോസ്റ്റ്

നടി ഗീതു മോഹന്‍ദാസിനെ പാര്‍വതി തിരുവോത്ത് സോഷ്യല്‍ മീഡിയയിലൂടെ അണ്‍ഫോളോ ചെയ്തുവെന്ന ചര്‍ച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത്. ടോക്‌സിക് ചിത്രത്തിന്റെ വീഡിയോയിലെ സ്ത്രീവിരുദ്ധത ചര്‍ച്ചയായതിന് പിന്നാലെയാണ് ചര്‍ച്ചകൾക്ക് തുടക്കമായത്. ഈ അവസരത്തിലാണ് പാര്‍വതി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ശ്രദ്ധ നേടുന്നത്. പാതി മറഞ്ഞ മുഖത്തിന്റെ ചിത്രമാണ് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കണ്ണിന്റെ സ്റ്റിക്കര്‍ ചുണ്ടില്‍ വച്ചുകൊണ്ട് താടിക്ക് കയ്യും കൊടുത്തിരിക്കുന്ന ചിത്രമാണ് പോസ്റ്റിൽ. ഇതിന് താഴെയാണ് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ആരാധകരെത്തിയത്. 

ഞാൻ 
കണ്ടത് പറയും എന്നാണ് പാര്‍വതി ഉദ്ദേശിച്ചതെന്നും ഗീതു മോഹന്‍ദാസ് വിഷയത്തിലെ നിലപാടിലാണ് ഇതെന്നുമാണ് പലരും പ്രതികരിക്കുന്നത് . അതേസമയം, കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച വ്യക്തി ഒരുക്കിയ സിനിമയില്‍ നായകന്‍ തന്നെ സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്നുണ്ടന്നാണ് നടി ഗീതുവിനെതിരെ ഉയരുന്ന വ്യാപക വിമര്‍ശനം.സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരസ്യമായി 
രംഗത്തെത്തുകയും ചെയ്തിരുന്നു. 
” എന്നാല്‍ ഈ വിഷയത്തില്‍ ഗീതു മോഹന്‍ദാസ് ഒന്നും പ്രതികരിച്ചിട്ടില്ല. പകരം യാഷിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുക മാത്രമാണ് നടി ചെയ്തത്.

Post a Comment

Previous Post Next Post