സത്യന് അന്തിക്കാടിന്റ സംവിധാനത്തിൽ നിർമിച്ച ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. പിന്നീട് ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞിരുന്നു. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമായ വാഴൈയിലും നിഖില പ്രധാന വേഷം ചെയ്തിരുന്നു.
കരിയറിന്റെ തുടക്കത്തിൽ തന്നെ തേടി വന്ന ഒരു തമിഴ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നിഖില. തമിഴിൽ വലിയ വിജയമായി മാറിയ എങ്കേയും എപ്പോതും എന്ന സിനിമ താൻ 10 ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തേടിയെത്തിയിരുന്നുവെന്നും, എന്നാൽ പല്ലിൽ ക്ലിപ്പ് ഇട്ട സമയമായിരുന്നു അതെന്നും സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ അവരത് അഴിക്കാൻ പറഞ്ഞെന്നും, തനിക്കത് ഒരു വലിയ പ്രഷറായി മാറിയെന്നും അവസാനം ആ സിനിമയിൽ നിന്ന് പിൻവാങ്ങിയെന്നുമാണ് നിഖില പറയുന്നത് . എം. ശരവണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയ്, ശർവാനന്ദ്, അഞ്ജലി, അനന്യ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ വന്നത് . 'എങ്കെയും എപ്പോതും എന്ന സിനിമയുടെ വൺ ലൈൻ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യകൊള്ളായിരുന്നു . ഞാൻ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ആ സിനിമ ചെയ്യാത്തത് കൊണ്ടാണ് ഞാൻ ഇപ്പോഴും സിനിമ ചെയ്ത് കൊണ്ടിരിക്കുന്നത് . കാരണം ആ സിനിമ ഞാൻ ചെയ്തില്ലെന്ന് പറഞ്ഞ് ആളുകൾ ഓരോന്ന് പറഞ്ഞപ്പോഴാണ്, എന്താണ് ഈ സിനിമയിൽ ഉള്ളതെന്നറിയാൻ എനിക്ക് ആകാംഷ വന്നത്.
അതിൽ നിന്ന് വിളിച്ചപ്പോൾ അന്ന് എനിക്ക് ഇഷ്ട്ടമുണ്ടായിരുന്നില്ല.