റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ ആളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിൽ നായകനായിട്ടും അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരിട്ടുണ്ട്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകനും ബാലാജിയാണ്.
എന്നാൽ ഇപ്പോൾ കഴിഞ്ഞ വര്‍ഷം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട കാതല്‍ ദി കോറിനെപ്പറ്റി സംസാരിക്കുകയാണ് ആര്‍.ജെ. ബാലാജി. അടുത്തിടെ താന്‍ ഒരു റൗണ്ട് ടേബിള്‍ വീഡിയോ കാണാനിടയായന്നും, അതില്‍ ഒരുപാട് മികച്ച സംവിധായകര്‍ പങ്കെടുത്തിരുന്നെന്നുമാണ് ബാലാജി പറയുന്നത് . ആ ചര്‍ച്ചയില്‍ ഒരു മുന്‍നിര സംവിധായകന്‍ തന്റെ സിനിമയില്‍ വലിയൊരു സ്റ്റാറിനെ അഭിനയിപ്പിച്ച് ഇതുവരെ ചെയ്യാത്ത ഒരു കാര്യം കഷ്ടപ്പെട്ട് ചെയ്യിച്ച കാര്യം പങ്കുവെച്ചെന്നുമാണ് , ബാലാജി കൂട്ടിച്ചേര്‍ത്തത്.
എവറസ്റ്റ് കീഴടക്കിയതുപോലെ കഷ്ടമായിരുന്നു അതെന്ന് ആ സംവിധായകന്റെ സംസാരത്തില്‍ നിന്ന് മനസിലായെന്നാണ് ബാലാജി പറയുന്നത്. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയത് ആ സമയത്ത് ജിയോ ബേബി മിണ്ടാതെ ഇരുന്നതാണെന്നും അയാള്‍ ചെയ്ത സിനിമ ഒരുപാട് ചര്‍ച്ചയായിട്ടുണ്ടന്നും ബാലാജി കൂട്ടിച്ചേര്‍ത്തു. കാതല്‍ പോലെ ഒരു സിനിമ സംവിധാനം ചെയ്ത ജിയോ ബേബി താന്‍ ചെയ്തത് വലിയ കാര്യമാണെന്ന് ഒരിടത്തും പറഞ്ഞ് നടന്നിട്ടില്ലെന്നും, മമ്മൂട്ടിയെപ്പോലെ ഒരു ഇന്‍ഡസ്ട്രിയുടെ സൂപ്പര്‍സ്റ്റാറിനെ ഹോമോസെക്ഷ്വലായി അവതരിപ്പിക്കുകയും അത് ഒരുപാട് ചര്‍ച്ചയാവുകയും ചെയ്തത് വലിയ കാര്യമാണെന്നും തോന്നുന്നുവെന്ന് ബാലാജി കൂട്ടിച്ചേര്‍ത്തു. ആ സിനിമ കൊമേഴ്‌സ്യലി സക്‌സസ് ആവുകയും ചെയ്തു എന്നതും അത്ഭുതമാണ് എന്നുമായിരുന്നു ഗലാട്ടാ തമഴിനോട് സംസാരിക്കുകയായിരുന്ന ആര്‍.ജെ ബാലാജി പറഞ്ഞത്.
‘
Tags:
Entertainment