54 വയസായിട്ടും വിവാഹം കഴിക്കാൻ താല്പര്യമില്ല. കാരണം ആരോടും ആകര്‍ഷണം തോന്നാത്തത് കൊണ്ട് വെളിപ്പെടുത്തി നടി ശോഭന.

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നിൽക്കുന്ന ചോദ്യങ്ങളാണ് ശോഭന അടക്കമുള്ള പല നടിമാരും വിവാഹിതരാവാത്തതിന്റെ കാരണം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യവുമാണ്. ഇനി തെന്നിന്ത്യന്‍ സിനിമയിലേക്ക് നോക്കുകയാണെങ്കിലും യുവതാരങ്ങളായ പലരും വിവാഹത്തോട് നോ പറഞ്ഞു മാറി നില്‍കക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കാലത്ത് മലയാളത്തിലും തമിഴിലും സജീവമായി നിലനിന്നിരുന്നനായികയായി തിളങ്ങിയ ആളായിരുന്ന ശോഭനയും ഇന്ന് അവിവാഹിതയായി തുടരുകയാണ്. മലയാളത്തിലെ പ്രമുഖനായ ഒരു നടനുമായി ശോഭന ഇഷ്ടത്തിലായിട്ടുണ്ടായിരുന്നന്നും, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതോടുകൂടി തനിക്ക് ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് മുന്‍പ് പ്രചരിച്ചിരുന്ന കഥകള്‍. എന്നാല്‍ 54 വയസ്സുകാരിയായ ശോഭന ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. 



ബാലതാരമായി അഭിനയിച്ചു തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരസുന്ദരിയായിരുന്നു ശോഭന. സിനിമയ്ക്കപ്പുറം നൃത്തത്തിലാണ് ശോഭന കൂടുതൽ കഴിവ് തെളിയിച്ചത്. എന്നാൽ ഇപ്പോൾ സിനിമയില്‍ നിന്ന് മാറി നൃത്ത വിദ്യാലയം നടത്തി വരികയാണ് നടി. ഇതിനിടയില്‍ ചില പൊതു പരിപാടികളിലും ശോഭന പ്രത്യക്ഷപ്പെടാറുണ്ട്. എന്നിട്ടും ഇത്ര സുന്ദരിയായ നടി വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് ആരാധകര്‍ക്കും അറിയാനുള്ളത്. ഇടയ്ക്ക് മകള്‍ നാരായണിയെ ദത്തെടുത്ത് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയും ചെയ്തിരുന്നു നടി. ഇപ്പോള്‍ 54 വയസ്സില്‍ എത്തിയ നടി ഇനിയൊരു വിവാഹത്തിന് തയ്യാറല്ല എന്ന നിലപാടിലാണ്. എന്നിരുന്നാലും കല്യാണത്തിന് പറ്റിയുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം. 'ഒറ്റയ്ക്ക് ജീവിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ. വിവാഹത്തോട് തനിക്ക് ഇതുവരെ ഒരു ആകര്‍ഷണവും തോന്നിയിട്ടില്ലായിരുന്നു . അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് സമാധാനം.' വിവാഹം കഴിക്കാത്തതിന്റെ കാരണമായി ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞതാണിത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ വരെ നേടിയ ശോഭന അഭിനയത്തേക്കാളും നൃത്തത്തെയാണ് സ്‌നേഹിക്കുന്നത്. ഭരതനാട്യ നര്‍ത്തകിയായ ശോഭന അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഭരതനാട്യ സ്‌കൂളുകളില്‍ ഒന്ന് ശോഭന നടത്തുന്നത്. കൂടാതെ പല കുട്ടികള്‍ക്കും സൗജന്യമായി ഭരതനാട്യം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവാഹം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതിനു ശേഷമാണ് 2011 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മകള്‍ക്ക് നാരായണി എന്ന പേരും നല്‍കിയിട്ടുണ്ടായിരുന്നു. ഇടയ്ക്ക് സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ള നടി 2020 പുറത്തിറങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന' തുടരും ' എന്ന സിനിമയാണ് ഇനി വരാനുള്ളത്

Post a Comment

Previous Post Next Post