മലയാള സിനിമയിലൂടെ തുടങ്ങി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറിയ ആളാണ് കീർത്തി സുരേഷ്. കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേബി ജോണ്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത് ’. അറ്റ്ലി സംവിധാനം ചെയ്ത വിജയ്‍യുടെ സൂപ്പർഹിറ്റ് ചിത്രം ‘തെരി’യുടെ റീമേക്ക് പോലെ ഏറെ പ്രതീക്ഷയോടെയായിരുന്നു ചിത്രം ഇറങ്ങിയത്. എന്നാൽ 2024ന്റെ എന്‍ഡിംഗില്‍ വന്ന് ബോളിവുഡിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രമായി മാറിയിലിരിക്കുകയാണ് ബേബി ജോണ്‍. വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്കാണ് കൂ പ്പ്കുത്തിയത്.
വലിയ പ്രതീക്ഷകളോടെയും ഒപ്പം വൻ പ്രമോഷനോടെയും എത്തിയ ചിത്രം ഒരുക്കിയത് 160 കോടി ബജറ്റിലായിരുന്നു. എന്നാൽ ഇതുവരെ ചിത്രത്തിന് നേടാൻ കഴിഞ്ഞത് 50 കോടിയിൽ താഴെയാണ് . മാത്രമല്ല വിജയിയെയും സമാനത്തെയും ആനുകാരിക്കാൻ ശ്രമിച്ച വരുൺ ധവാനും കീർത്തി സുരേഷിനും വലിയ ട്രോളുകളാണ് ഇപ്പോൾ ലഭിക്കുന്നത്. കീർത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയായ ബേബി ജോൺ ഇപ്പോൾ നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ചെയ്യുന്നത്.
രാജ്യവ്യാപകമായി 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. എന്നാൽ റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോൾ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്.
ഇതിൽ നിന്ന് തന്നെ ബേബി ജോണിൻ്റെ പരാജയം എത്രത്തോളം മോശമാണെന്നത് മനസ്സിലാകും. വരുൺ ധവാനും കീർത്തിക്കും വിജയ്‌യുടെയും സമാന്തയുടെയും പെർഫോമൻസിനൊപ്പം എത്താൻ പോലും പറ്റിയില്ല എന്ന അഭിപ്രായങ്ങളാണ് കൂടുതലും ഉയർന്നത്. തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോൺ എന്നും സിനിമയിൽ ഒരു പുതുമയും കാണാൻ സാധിച്ചില്ല എന്നുമൊക്കെയാണ് പ്രേക്ഷകർ പറയുന്നത് .