ബാലു വർഗീസും അനശ്വര രാജനും: ‘തരംഗമായി എന്ന് സ്വന്തം പുണ്യാളൻ’



അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. ചിത്രം 2025 ജനുവരിയിലാണ് റിലീസ്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്‌ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിന്റെ നിർമാണം നടത്തുന്നത്. മലയാളത്തിലും തമിഴിലും ചിത്രം പ്രദർശനത്തിനെത്തും എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയും,രൺജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Post a Comment

Previous Post Next Post