താനും ഒരു അതിജീവിതയാണെന്ന സത്യം തുറന്നു പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. ഹേമ കമ്മിറ്റിയിൽ താന്‍ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് , പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ട് ഒരു സിനിമ ഞാൻ സംവിധാനം ചെയ്യുന്നുണ്ട്,ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമയിലെ പുരുഷ സംങ്കല്പങ്ങൾ ഉടഞ്ഞപ്പോള്‍ തനിക്കും വേദന തോന്നിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു. മുഴുവൻ രൂപം ഇങ്ങനെയാണ്."
താൻ ഒരു അതിജീവിതയാണ്. ഹേമ കമ്മിറ്റിയില്‍ താന്‍ ഇതിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടുള്ള ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നുണ്ട്. അമ്മയില്‍ അംഗമായിരുന്നപ്പോള്‍ താന്‍ പല പ്രശ്നങ്ങളും അവർക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാല്‍ അത് വിട്ടേക്ക് എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. അത് വിടടോ,നമ്മളൊരു കുടുംബമായി കഴിയുന്നതല്ലേ, നമുക്ക് ഓണമൊക്കെ ആഘോഷിച്ച് നല്ല ഡ്രസൊക്കെയിട്ട് സദ്യയൊക്കെ കഴിച്ച് അങ്ങോട്ട് പോകാം എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. മുതിര്‍ന്ന പുരുഷ താരങ്ങളില്‍ ചിലര്‍ക്ക് പ്രോസ്ട്രേറ്റ് പ്രശ്നങ്ങള്‍ ഉള്ളതു കൊണ്ടാണ് ഷൂട്ടിങ് സ്ഥലത്ത് ശുചിമുറികള്‍ വേണമെന്ന ആവശ്യത്തിന് മാത്രം പിന്തുണ കിട്ടിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമയിലെ പുരുഷ സങ്കല്പങ്ങൾ ഉടഞ്ഞപ്പോള്‍ തനിക്കും വേദന തോന്നിയിരുന്നു. വേദന കലര്‍ന്ന സന്തോഷമാണ് ആ സമയത്ത് എനിക്ക് ഉണ്ടായത്. നീതിയെ കുറിച്ച് പറയുന്നത് ആളുകള്‍ വിശ്വസിച്ച് തുടങ്ങാന്‍ ഏഴ് വര്‍ഷത്തോളമാണ് എടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോള്‍ എനിക്ക് ആശ്വാസം തോന്നി എന്നാണ് നടി പറയുന്നത്.