അഞ്ച് ദിവസം മുന്നേ എന്നെ ദിലീപ് ശങ്കർ വിളിച്ചിട്ടുണ്ട്. നിനക്ക് എന്ത് പറ്റി ദിലീപേ.! സീമ ജി നായർ

സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണത്തിൽ ആദരാഞ്ജലികളർപ്പിച്ച് നടി സീമ ജി.നായർ. അഞ്ച് ദിവസം മുൻപ് ദിലീപ് തന്നെ വിളിച്ചിരുന്നെന്നും എന്നാൽ സുഖമില്ലാതിരുന്നതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്നുമാണ് സീമ ഫെയ്സ്ബുക്കിൽ പറയുന്നത് . ഇപ്പോൾ ഒരു പത്ര പ്രവർത്തകൻ വിളിച്ചപ്പോളാണ് വിവരം ഞാൻ അറിയുന്നത് ..എന്താണ് ദിലീപെ നിനക്ക് പറ്റിയത്.  എന്ത് എഴുതണമെന്ന് എനിക്ക് അറിയില്ല. ആദരാഞ്ജലികൾ' അർപ്പിക്കുന്നു എന്നാണ് സീമ.ജി.നായരുടെ വാക്കുകൾ.


ഉച്ചക്ക് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണ കാരണം വ്യക്തമല്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ കണ്ടത്തൽ.
നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്.  രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല.എന്നാൽ
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. മുറിക്കുള്ളിൽ ഫൊറൻസിക് സംഘം പരിശോധന നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൻ്റോൺമെൻ്റ് എസിപി അറിയിച്ചു.

Post a Comment

Previous Post Next Post