കേരളത്തെ ഇളക്കി മറിച്ച് തമിഴ് നടൻ ദളപതി വിജയ് ; അതിരുവിട്ട് ആരാധകർ മൂലം വിജയ് സഞ്ചരിച്ച വാഹനത്തിനു കേടുപാടുകൾ

ഏറ്റവും പുതിയ സിനിമയായ ഗോട്ട് എന്ന ചലച്ചിത്രത്തിനു വേണ്ടി തമിഴ് നടൻ ദളപതി വിജയ് തിരുവന്തപുരത്ത് എത്തി. വൈകിട്ട് തിരുവന്തപുരം വിമാനതാവളത്തിൽ നടൻ വിജയിയെ സ്വീകരിക്കാൻ എത്തിയത് വൻ ജനകൂട്ടമായിരുന്നു.വിജയ് എത്തുമെന്ന് അറിഞ്ഞ വിമാനതാവളത്തിലെ അധികൃതകർ വളരെ നേരത്തെ തന്നെ സുരക്ഷ ക്രെമീകരണങ്ങൾ ഒരുക്കിരുന്നു. മാർച്ച് പതിനെട്ട് മുതൽ ഇരുപത്തിമൂന്ന് വരെയാണ് ഗോട്ട് സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്ത് എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിമാനതാവളത്തിലെത്തിയ വിജയ് ആരാധകരുടെ ഇടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് വാഹനത്തിന്റെ അരികിലേക്ക് എത്തിച്ചേർന്നത്. കൂടാതെ ആരാധകരെ നിരാശയാക്കാതെ വാഹനത്തിന്റെ മുകളിൽ കയറി ആരാധകർക്ക് അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ശേഷം വാഹനമെടുത്ത് മുന്നോട്ട് പോകാൻ ശ്രെമിച്ചെങ്കിലും ആരാധകരുടെ തിരക്ക് കാരണം പതിയെയാണ് വാഹനം മുന്നോട്ട് നീങ്ങിയത്.
താരത്തെ കാണാൻ തിരുവന്തപുരത്ത് അടുത്തുള്ള തമിഴ് നാട്ടിൽ നിന്ന് വരെ ആരാധകർ എത്തിയിരുന്നു. ആവേശം കൂടിയ ആരാധകർ വിജയ് സഞ്ചരിച്ച വാഹനത്തിന്റെ മുകളിൽ കയറുകയും, വാഹനത്തെ അടിക്കുന്ന ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുകയായിരുന്നു. ഇതുമൂലം വാഹനത്തിനു വലിയ രീതിയുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനം ഓടിക്കുന്ന ഡ്രൈവർ സീറ്റിന്റെ ചില്ല് ഗ്ലാസ്സുകൾ പൂർണമായി തകർന്നിരുന്നു.
കൂടാതെ സൈഡ് മീററുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ അതിരു വിട്ടെന്നാണ് സൈബർ ഇടങ്ങളിൽ നിന്നും അഭിപ്രായങ്ങൾ വരുന്നത്. ഈ കഴിഞ്ഞ ഫെബുവരി രണ്ടിനായിരുന്നു വിജയ് രാഷ്ട്രീയ പാർട്ടിയായ തമിഴക വെൻട്രികഴകം പ്രഖ്യാപിച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ കണക്കിന് ആരാധകർ ആപ്പിൾ കയറി രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമൂലം സെർവർ വരെ ഡൌൺ ആയി പോകേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു. കേരളത്തിൽ നിന്നും ഒരുപാട് ആരാധകർ തന്റെ പാർട്ടിയിൽ രജിസ്റ്റർ ചെയ്തിരുന്നു.

Post a Comment

Previous Post Next Post