"അന്ന് കുഞ്ഞിനെ ഉമ്മവെച്ചതിന് അവളുടെ അമ്മ ദേഷ്യപ്പെട്ടു; കണ്ണുകൾ നിറഞ്ഞു, ഞാൻ സ്തബ്ധയായി" അനുഭവം പറഞ്ഞു നവ്യ നായർ..

മലയാള സിനിമയുടെ പ്രിയ താരങ്ങളിൽ ഒരാളാണ് നടി നവ്യ നായർ. ഒരുപാട് നല്ല സിനിമകളാണ് താരം മലയാളി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചിട്ടുള്ളത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്. ഇപ്പോൾ ഇതാ ഒരു കുഞ്ഞിനെ താലോലിച്ചതിന്റെ പേരിൽ  മോശം അനുഭവം നേരിടേണ്ടി വന്നതിനെ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് നവ്യ നായർ ഇതിനെ കുറിച്ചു ആരാധകരുമായി പങ്കുവെച്ചത്.

തന്റെ കുടുബത്തിലെ ഒരു കുഞ്ഞിനെ ഉമ്മ വെച്ചതിനാണ് കുഞ്ഞിന്റെ അമ്മ ദേഷ്യപ്പെട്ടത്. ഇതിനു ശേഷം താരം കുഞ്ഞുങ്ങളോടുള്ള അമിതമായ സ്നേഹപ്രകടനം കുറഞ്ഞുവെന്നാണ് നവ്യ നായർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചതിൽ വ്യക്തമാക്കിയത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കുഞ്ഞിനെ കൈയിലെടുത്ത് കൊഞ്ചിക്കുന്നതെന്ന് താരം പറയുന്നു. ഒരു കുഞ്ഞിന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് താരം തന്റെ അനുഭവം പറഞ്ഞത്. താരം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

"പഴയ പോലെ കുഞ്ഞുങ്ങളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ കുടുബത്തിലെ തന്നെ കുട്ടിയായിരുന്നു. പുറത്തു വളർന്നതു കൊണ്ട് കുഞ്ഞിന്റെ സംസാരം ഇംഗ്ലീഷ് മലയാളം കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. കുഞ്ഞിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ ഒരുപാട് കുശലങ്ങൾ പറഞ്ഞു. പോകുന്ന സമയത്ത് അവൾക്കൊരു ഉമ്മ കൊടുത്തു. ദേഷ്യപ്പെട്ട അമ്മ. അന്യരെ ഉമ്മ വെക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞിട്ടില്ലേ? എന്ന് കുട്ടിയോട് ചോദിക്കുണ്ടായി.

അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയുമാണ് ജീവിച്ചത്. രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകൾ നിറയുകയും ഒന്നും പറയാതെ വിടവാങ്ങുകയായിരുന്നു. ഈയൊരു സംഭവത്തിനു ശേഷം കുട്ടികളോടുള്ള അമിതമായ സ്നേഹ പ്രകടനത്തിനു ഇളവ് വരുത്തി". ഇത്തരമൊരു സംഭവം തന്നെ ഏറെ വിഷമപ്പെടുത്തുകയും കുട്ടികളോടുള്ള സ്നേഹ പ്രകടനം കുറയ്ക്കുകയും ചെയ്തുവെന്നാണ് നവ്യ നായർ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post