ഇനി നിങ്ങൾക്കും നവ്യ നായരുടെ സാരീ ധരിക്കാം ; ഒരിക്കൽ ധരിച്ച സാരീകൾ വിൽപ്പനയ്ക്കുമായി നവ്യ നായർ

പലപ്പോഴും സിനിമ താരങ്ങളുടെ വസ്ത്രധാരണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ച വിഷയമായി മാറാറുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്ന നിരവധി സാധാരണക്കാർ നമ്മളുടെ ഇടയിലുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അത്തരം ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു സുവർണാവസരംമാണ് എത്തിയിരിക്കുന്നത്. തന്റെ കൈവശം മുള്ള സാരികൾ ഓൺലൈൻ വഴി വിൽക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായർ.
'പ്രീ-ലവ്ഡ് നവ്യ നായർ' എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് താരം തന്റെ കൈവശമുള്ള സാരീകൾ വിൽക്കുന്നത്. തന്റെ ഏറ്റവും പുതിയ സംരംഭം ആരംഭിക്കാൻ പോകുന്ന കാര്യം കഴിഞ്ഞ ദിവസം നവ്യ നായർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി ആരാധകരെ അറിയിച്ചിരുന്നു. നിരവധി മലയാളി ആരാധകരാണ് പിന്തുണയായി രംഗത്തെത്തിയത്. ആരാധരെ അറിയിച്ച് തൊട്ട് പിന്നാലെ തന്നെ താരം ഇൻസ്റ്റഗ്രാം പേജ് ആരംഭിക്കുകയായിരുന്നു.
ജീവിതത്തിൽ ഒരിക്കൽ ധരിച്ചതും, ഒരിക്കൽ പോലും ധരിക്കാത്തതുമായ വസ്ത്രങ്ങളാണ് താരം വിൽക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു വലിയ ശേഖരം തന്നെ തന്റെ കൈവശമുണ്ട്. നിലവിൽ താൻ ആറ് സാരീകളാണ് വിൽക്കാൻ എടുത്തിരിക്കുന്നത്. ഈ സാരീകളിൽ രണ്ടെണം കാഞ്ചീപുരം സാരീകളാണ്. രണ്ട് വീതം ബനാറസി സാരികളും ലിനൻ സാരികളുമുണ്ട്. കാഞ്ചീപുരം സാരീകൾക്ക് ഏകദേശം നാലായിരം രൂപയാണ് തുക വരുന്നത്.

അതേസമയം ബനാറസി സാരീകൾക്ക് 4500 രൂപയും ലിനൻ സാരീകൾക്ക് 2500 രൂപയുമാണ് വിലയായി വരുന്നത്. നിലവിൽ വിൽക്കാൻ ഉപയോഗിച്ചിരിക്കുന്ന ആറ് സാരീകളും ഒരിക്കൽ താരം ധരിച്ചിട്ടുള്ളതാണ്. എന്നാൽ ബ്ലൗസ് കൂടി ചേരുമ്പോൾ സാരീയുടെ വില വർധിക്കുന്നതായിരിക്കും. ആദ്യം വരുന്നവർക്ക് ആദ്യ പരിഗണന എന്ന് താരം തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഈ സാരീകൽ ധരിച്ചു നിൽക്കുന്ന നവ്യ നായരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ട്.

Post a Comment

Previous Post Next Post