ബാങ്കോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിച്ച് നടി പ്രിയ വാര്യർ... താരത്തിന്റെ ഹോട്ട് ലുക്ക് ചിത്രങ്ങൾ വൈറലായി മാറുന്നു...



ഒരൊറ്റ ഗാന വീഡിയോ കൊണ്ട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ആരാധകരെ ഒരൊറ്റ രാത്രികൊണ്ട് സ്വന്തമാക്കിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ . പ്രിയ സിനിമയിലേക്ക് എത്തിയത് 2018 ൽ പുറത്തിറങ്ങിയ തൻഹ എന്ന ചിത്രത്തിലൂടെ ആണ്. മലയാളികൾക്കും അന്യഭാഷ പ്രേക്ഷകർക്കും പ്രിയ സുപരിചിതയായി മാറിയത് 2019 ൽ പുറത്തിറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ ആണ്. മലയാളത്തിൽ താരത്തിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം രജീഷ വിജയനൊപ്പം വേഷമിട്ട കൊള്ള ആണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു നിറസാന്നിധ്യമായ പ്രിയയുടെ പോസ്റ്റുകൾക്ക് വമ്പൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കുറച്ച് ദിവസങ്ങളായി അവധി ആഘോഷത്തിനായി പ്രിയ ബാങ്കോക്കിലേക്ക് എത്തിയിരിക്കുകയാണ് .

 ഇതിനോടകം ബാങ്കോക്കിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പ്രിയ പങ്കുവച്ചിരുന്നു. താരം തന്റെ ബാങ്കോക്ക് യാത്ര ആഘോഷമാക്കുന്നത് താരത്തിന്റെ അടുത്ത രണ്ട് സുഹൃത്തുകൾക്ക് ഒപ്പമാണ്. പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വെർട്ടിക്കോ റൂഫ് മൂൺബാർ , ബന്യൻ ട്രീ ബാങ്കോക്ക്, ഏഷ്യടിക്യു റിവർ ഫ്രണ്ട് എന്നി സ്ഥങ്ങളിലെ ഭംഗിയാണ് പങ്കുവച്ചു കൊണ്ടിരിക്കുന്നത്. അതീവ സുന്ദരിയായാണ് പ്രിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത് പ്രിയ പുതുതായി പോസ്റ്റ് ചെയ്ത ഹോട്ട് ബിക്കിനി ഫോട്ടോഷൂട്ട് ആണ്. ഫിഫി ഐലാൻഡിൽ നിന്നുമാണ് പ്രിയ തന്റെയും സുഹൃത്തുക്കളുടേയും ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത് പ്രിയയെ കാണാൻ എന്തൊരു ഹോട്ടാണ് എന്നാണ്.





Post a Comment

Previous Post Next Post