പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഏജൻറ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ആവേശം ഉണർത്തിക്കൊണ്ട് ഒരു കിടിലൻ ആക്ഷൻ പാക്കഡ് ട്രെയിലർ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഏജൻറ്. അഖിലിന്റെ മികച്ച ആക്ഷൻ സീക്വൻസുകളും ഡിനോ മോറിയ , മമ്മൂട്ടി എന്നീ താരങ്ങളുടെ പ്രകടനങ്ങളും ഈ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരെ കൂട്ടിയിരിക്കുകയാണ്. 12 മില്യൺ കാഴ്ചക്കാരെയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ സ്വന്തമാക്കിയത്. കാരണം ചിത്രത്തിലെ ഏറ്റവും മികച്ച സീക്വന്‍സുകൾ തന്നെയാണ് ഈ ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുള്ളതാണ്. പ്രതീക്ഷകളെ മറികടന്നുള്ള ഒരു വമ്പൻ വിജയം ഈ ചിത്രം തരും എന്ന് സൂചനയാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോക്ക് ലഭിക്കുന്ന സ്വീകരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യവും കിടിലൻ രംഗങ്ങളും മലയാളി പ്രേക്ഷകരെയും ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.
പാൻ ഇന്ത്യൻ ചിത്രമായി പുറത്തിറങ്ങുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. ഏജന്റിൽ റോ ചീഫ് കേണൽ മേജർ ദേവൻ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് . സാക്ഷി വൈദ്യയും ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദി ഗോഡ് എന്ന ശ്രദ്ധയെ വേഷത്തിൽ ഡിനോ മോറിയ എത്തുന്നു. കേരളത്തിൽ ഈ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തിരിക്കുന്നത് യൂലിയൻ പ്രൊഡക്ഷൻസ് ആണ് . അഖിൽ,ആഷിക് എന്നിവരാണ് യൂലിൻ പ്രൊഡക്ഷൻസിന് നേതൃത്വം നൽകുന്നത്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് ഹിപ്പ് ഹോപ്പ് തമിഴ ആണ് . റസൂൽ എല്ലൂരാണ് ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നവീൻ നൂലിയാണ്. അഖിൽ അക്കിനേനി ഈ ചിത്രത്തിനായി നടത്തിയിരിക്കുന്നത് വമ്പൻ മേക്കോവറാണ്.