വിശാൽ , എസ് ജെ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന മാർക്ക് ആൻറണി എന്ന പുത്തൻ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അധിക് രവിചന്ദ്രൻ തിരക്കഥ എഴുതിയ ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. വീണ്ടും ഒരു ടൈം ട്രാവൽ ചിത്രവുമായി തമിഴ് സിനിമ ലോകം എത്തുമ്പോൾ അതിലും ഏറെ വ്യത്യസ്തത കൈവരിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. ഇതിൽ ടൈം ട്രാവൽ സാധ്യമാകുന്നത് ടെലിഫോണിലൂടെയാണ്.
ചിമ്പുവിനെ ഒപ്പം എസ് ജെ സൂര്യ ഇതിനുമുൻപ് ഒരു ടൈം ട്രാവൽ ചിത്രത്തിൽ വേഷമിട്ടിരുന്നു. മാർക്ക് ആൻറണിയിൽ വളരെ വ്യത്യസ്തമായ പല ഗെറ്റപ്പിലുമാണ് ഇരു താരങ്ങളും എത്തുന്നത് എന്ന കാര്യം ടീസറിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ സമ്മാനിക്കുന്ന ഒരു ടീസർ വീഡിയോ തന്നെയാണ്. കേന്ദ്ര കഥാപാത്രങ്ങളായ ഈ ഇരു താരങ്ങളെയും കൂടാതെ നിരവധി പേർ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.
പ്രേക്ഷകരെ ഏറെ അമ്പരപ്പിക്കുന്നതും പഴയകാലവും പുതിയ കാലവും ഉൾപ്പെടുത്തിക്കൊണ്ടുള്ള താരങ്ങളുടെ മേക്കോവർ തന്നെയാണ്. ഒരു ഗ്യാങ്സ്റ്റർ ടൈം ട്രാവൽ ചിത്രമായ മാർക്ക് ആൻറണിയിൽ മാർക്ക് എന്ന കഥാപാത്രമായി എസ് ജെ സൂര്യയും ആൻറണി എന്ന കഥാപാത്രമായി വിശാലും വേഷമിടുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് എസ് വിനോദ് കുമാർ ആണ് . ചിത്രത്തിൻറെ ടീച്ചർ പുറത്തുവിട്ടത് ദളപതി വിജയ് ആണ് .
ചിത്രത്തിൽ നായികമാരായി എത്തുന്നത് ഋതു വർമ്മ, അഭിനയ എന്നിവരാണ് . ജീ വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. വെറും മണിക്കൂറുകൾ കൊണ്ട് രണ്ട് മില്യൺ കാഴ്ചക്കാരെയാണ് മാർക്ക് ആൻറണിയുടെ ടീസർ വീഡിയോ സ്വന്തമാക്കിയത്. ചിത്രത്തിൻറെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.