ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ചാൾസ് എന്റർപ്രൈസസ് . ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനം വൈറലായി മാറുകയാണ്. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ഈ ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉർവ്വശി, ബാലു വർഗ്ഗീസ് എന്നിവരാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. കാലം പാഞ്ഞേ എന്ന വരികളുടെ ആരംഭിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അർജുൻ മേനോൻ ആണ് .സുബ്രഹ്മണ്യൻ കെ വി ആണ് സംഗീത സംവിധായകൻ. ഇമ്പാച്ചിയുടെതാണ് ഗാനത്തിന്റെ റാപ്പും വോക്കൽസും . അഡീഷണൽ വോക്കൽസ് പ്രോഗ്രാം ചെയ്തിരിക്കുന്നത് പവിത്ര സി വി, അശോക് പൊന്നപ്പൻ എന്നിവരാണ് . ഇതിനോടകം പുറത്തിറങ്ങിയ ചാൾസ് എന്റർപ്രൈസസിന്റെ മറ്റൊരു ഗാനവും ടീസർ പോസ്റ്റർ എന്നിവയെല്ലാം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ ആണ് ചാൾസ് എന്റർപ്രൈസസിന്റെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. നടി ഉർവശിയാണ് ചിത്രത്തിൻറെ കേന്ദ്ര കഥാപാത്രം. ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നർമ്മത്തിൽ ചാലിച്ചാണ്. ഫാമിലി മിസ്റ്ററി ഡ്രാമാ ഗണത്തിലാണ് ഈ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഡ്രാമ മിസ്റ്ററി ടീസറിലൂടെ തന്നെ പ്രേക്ഷകർ മനസ്സിലാക്കിയിരുന്നു. Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രം ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത്. ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.