വമ്പൻ ഹൈപ്പുമായി തിയറ്ററുകളിലേക്ക് എത്തുകയും എന്നാൽ അതിനൊത്ത് വിജയം കാഴ്ചവയ്ക്കാത്തതും എന്നാൽ ഒരു ഹൈപ്പും ഇല്ലാതെ എത്തി വൻ ഹിറ്റായി മാറുന്ന ചിത്രങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. ഈയടുത്ത് മലയാളത്തിൽ റിലീസ് ചെയ്ത രോമാഞ്ചം എന്ന ചിത്രം അത്തരത്തിൽ ഒരു ചിത്രമായിരുന്നു. ഒരു ഹൈപ്പും ഇല്ലാതെ തീയറ്ററുകളിലേക്ക് എത്തുകയും കോടികൾ വാരി കൂട്ടുകയും ചെയ്തിരുന്ന രോമാഞ്ചം . ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി ഇത്തരത്തിൽ സൈലൻറ് ഹിറ്റായി മാറും എന്ന സൂചന നൽകിക്കൊണ്ട് എത്തുകയാണ്.
ഈ വിഷുവിന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രം . ഏറെ നാളുകൾക്കു ശേഷം സുരാജ് കോമഡി റോളിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകത. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ ഇതൊരു കോമഡി ഡ്രാമ പാറ്റേണിൽ ഒരുക്കിയിട്ടുള്ള ചിത്രമാണെന്ന സൂചന ലഭിച്ചിരുന്നു. ചിത്രത്തിൻറെ ടീസറിന് ശേഷം ഇപ്പോഴിതാ അതിലേറെ പൊട്ടിച്ചിരി ഉണർത്തിക്കൊണ്ട് ഇതിൻറെ ട്രെയിലർ വീഡിയോയും പുറത്തിറങ്ങിയിരിക്കുകയാണ്.
സുരാജിന്റെ തകർപ്പൻ കോമഡി രംഗങ്ങൾക്ക് പുറമേ ബാബു ആൻറണി അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാവിന്റെ കിടിലൻ രംഗങ്ങളും ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കും. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് അഴിക്കോടന്‍, സ്വാതിദാസ് പ്രഭു എന്നീ താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ഇവരെക്കൂടെ അതേ പുതുമുഖങ്ങളായ ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് ന്നാ താൻ കേസ് കൊട്, കനകം കാമിനി കളഹം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് . ചിത്രത്തിൻറെ തിരക്കഥ ഒരുങ്ങിയിട്ടുള്ളത് ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് . സുധീഷ് ഗോപിനാഥാണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അജിത് വിനായക് ഫിൽംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് വിനായക അജിത്താണ് .