സിനിമ പ്രേമികൾ ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മണിരത്നം അണിയിച്ചൊരുക്കിയ പൊന്നിയൻ സെൽവൻ അനു ചിത്രത്തിൻറെ രണ്ടാം ഭാഗം. ചിത്രത്തിൻറെ ആദ്യഭാഗം തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷനും പ്രേക്ഷക പ്രശംസയും നേടിയെടുത്തിരുന്നു. അന്നുമുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ പ്രമോഷനുകൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത് ഈ ചിത്രത്തിലെ ആദ്യ സിംഗിൾ സോങ് ആണ് . ആഗ നാഗ’ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകർക്കും മുന്നിലേക്ക് എത്തിയിരിക്കുന്നത്. പൊന്നിൻ സെൽവൻ ആരാധകർക്കും പ്രേക്ഷകർക്കും സർപ്രൈസ് നൽകിയാണ് ഗാനം എത്തിയത്.
ആദ്യഭാഗം പരദർശനത്തിന് എത്തിയപ്പോൾ മുതൽ നിരവധി ആരാധകർ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നതാണ് ചിത്രത്തിലെ ആഗ നാഗ” എന്ന ഗാനം റിലീസ് ചെയ്യണം എന്നത് . ചിത്രത്തിൽ തൃഷ അവതരിപ്പിച്ച പഴയാറൈയിൽ കുന്ദവായും കാർത്തി അവതരിപ്പിച്ച വള്ളവരയൻ വന്തിയതേവനും കണ്ടുമുട്ടുമ്പോൾ ഉള്ള പ്രണയഗാനമാണ് ഇത്. ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയിൽ തൃഷയുടെയും കാർത്തിയുടെയും ഗ്രാഫിക് ഇമേജുകളാണ് ചേർത്തിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് മനോഹരമായ ഈ വരികൾ രചിച്ചിട്ടുള്ളത്. എ ആർ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിട്ടുള്ളത്.
മണിരത്നത്തിന്റെ ഈ ബ്രാഹ്മാണ്ഡ ചിത്രം പൊന്നിൻ സെൽവൻ എന്ന കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവലിനെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ളതാണ്. ഐശ്വര്യ റായ് ബച്ചൻ,തൃഷ കൃഷ്ണ, വിക്രം,കാർത്തി, ജയം രവി, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു , ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, തുടങ്ങി നിരവധി താരങ്ങളാണ് ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരന്നത്. പിഎസ് ടു പ്രദർശനത്തിന് എത്തുന്നത് ഏപ്രിൽ 28നാണ് എന്ന അറിയിച്ചിട്ടുണ്ട്.