പാച്ചുവും അത്ഭുതവിളക്കും... ഫഹദ് ഫാസിൽ നായകനാക്കുന്ന പുത്തൻ ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി...

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രം ആക്കികൊണ്ട് അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഏപ്രിൽ 28 ന് ആയിരിക്കും ഈ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം . ഒരു കോമഡി ഫീൽഗുഡ് പാറ്റേണിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അഖിൽ. അദ്ദേഹം ദാറ്റ്സ്മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഹ്രസ്വ ചിത്രവും സംവിധാനം ചെയ്‍തിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അഖിലിന്റെ ഇരട്ട സഹോദരനായ അനൂപ് സത്യൻ അരങ്ങേറ്റം കുറിച്ചിരുന്നു.

സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രം ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത് ജസ്റ്റിൻ വർഗീസാണ്. ഇന്ദ്രൻസ്, അൽത്താഫ്, നന്ദു, മുകേഷ് തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിൻറെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയത് ടി സീരീസ് യൂട്യൂബ് ചാനലിലൂടെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറുകയാണ്.

Post a Comment

Previous Post Next Post