തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് വിക്രം. മലയാള സിനിമയില്‍ തുടങ്ങി പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറിയ വിക്രം അവിടെ സൂപ്പര്‍ താരമായി മാറുകയായിയുന്നു. വിക്രം കേന്ദ്രകഥാപാത്രമായി എത്തി പാ രഞ്ജിത് സംവിധാനം ചെയ്ത തങ്കലാന്‍ ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തിയിരുന്നു.തന്റെ അച്ഛന്‍ പണ്ട് അഭിനേതാവാകാന്‍ വേണ്ടി നാടുവിട്ട ആളാണെന്നും, എന്നാല്‍ അദ്ദേഹം ഒരു മോശം അഭിനേതാവായിരുന്നങ്കിലും, അദ്ദേഹത്തിന് അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നെന്നുമാണ് വിക്രം പറയുന്നത്.
ജനിതകപരമായാകാം തനിക്കും തന്റെ മകനും സിനിമയോടും അഭിനയത്തോടുമുള്ള ആഗ്രഹം വന്നതെന്നും, പണ്ടുമുതലേ തനിക്കൊരു അഭിനേതാവാകാനായിരുന്നു ഇഷ്ടമെന്നും പറയുകയാണ് വിക്രം.
‘എന്റെ അച്ഛന്‍ പരമകുടി എന്ന് പറയുന്ന സ്ഥലത്താണ് ജനിച്ചത്. കമലഹാസന്റെ ജന്മസ്ഥലമാണത്. എന്റെ അച്ഛന്റെ അച്ഛന്‍ ഒരു സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ നിന്നും ഒരു അഭിനേതാവാകാന്‍ വേണ്ടി ഓടിപോന്ന ആളാണ്. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട് പക്ഷെ അദ്ദേഹം ഒരു മോശം അഭിനേതാവായിരുന്നു. അഭിനയത്തില്‍ അദ്ദേഹം മോശമായിരുന്നെങ്കിലും അദ്ദേഹം അഭിനയത്തില്‍ വളരെ അഭിനിവേശമുള്ള ആളായിരുന്നു എനിക്ക് തോന്നുന്നത് അഭിനയത്തോടുള്ള ഈ അഭിനിവേശം ജനിതകപരമായാണ് എനിക്ക് കിട്ടിയതെന്നാണ്. അച്ഛന്‍ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചതുപോലെ ഞാനും വന്നു ഇപ്പോള്‍ എന്റെ മകനും. ആ സമയം മുതലേ എനിക്ക് അഭിനേതാവാകാനായിരുന്നു താത്പര്യം. എനിക്ക് ഇപ്പോഴും ഒരു ആക്ടര്‍ ആകണമായിരുന്നു,’ വിക്രം പറഞ്ഞു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…