മലയാളികളുടെ പ്രിയ നായകനാണ് ഉണ്ണി മുകുന്ദന്‍. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഉണ്ണി. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്. സിനിമ അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും നടന്‍ കാലെടുത്ത് വെച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ മേപ്പടിയാന്‍ എന്ന സിനിമ നിര്‍മ്മാണം ചെയ്തപ്പോള്‍ താന്‍ നേരിട്ട കുറേ ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍. എനിക്ക് ഏറ്റവും എളുപ്പത്തില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ട് പ്രൊഡ്യൂസര്‍ ആകാന്‍ ആയിരുന്നു കൂടുതല്‍ കംഫര്‍ട്ട്. എന്റെ അടുത്ത് കൂടുതല്‍ ആളുകളും പറഞ്ഞു, ഉണ്ണി ആക്ഷന്‍ ചെയ്താല്‍ ഞങ്ങള്‍ ഇന്‍വെസ്റ്റ് ചെയ്യാം എന്ന്. പക്ഷെ ഫാമിലി പടം ഒക്കെ ഉണ്ണിയെക്കൊണ്ട് പറ്റുമോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു എന്റെ ചോദ്യം, എന്റെ മസിലാണ് പ്രശ്‌നമെങ്കില്‍ ഞാന്‍ മസില്‍ കളഞ്ഞിട്ട് അഭിനയിക്കാം, അങ്ങനെയാണ് നമ്മള്‍ മേപ്പടിയാന്‍ എന്ന സിനിമയിലേക്ക് ഇന്‍വെസ്റ്റ് ചെയ്യുന്നത്. അതിലും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു.’
ഈ പടം എവിടുന്നൊക്കെയോ പൈസ മുടക്കി സംഘമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. ആക്ച്വലി എന്റെ വീട് പണയം വെച്ചിട്ടാണ് ഞാന്‍ ഈ പടം എടുത്തത്. പക്ഷെ എനിക്കതില്‍ വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇതൊരു നല്ല സിനിമയാണ്, നല്ലൊരു കഥ തന്നെയാണ് എന്ന്. ശരിക്കും പറഞ്ഞാല്‍ വ്യക്തിക്ക് ഒരു സത്യസന്ധത ഉണ്ടാകുമല്ലോ. ദൈവം നമ്മുടെ കൂടെയുണ്ടായിരുന്നു എന്ന് തന്നെ പറയാം. ജയ് ഗണേശ് എന്ന സിനിമ നിര്‍മ്മാണം ചെയ്തപ്പോള്‍ എനിക്ക് ഒന്നും പണയം വെയ്‌ക്കേണ്ടതായി വന്നിട്ടില്ല.’, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…