Categories: Entertainment

എന്റെ അഭിനയം കണ്ട് അയാൾ പേടിച്ചു, ഞാൻ എന്തെങ്കിലും ചെയ്യുമെന്ന് കരുതി! ടോവിനോ തോമസ്

യുവ നടന്മാർക്കിടയിൽ ഇന്ന് ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് ടൊവിനോ ഇന്ന് മുൻനിര നായക നടനായി മാറുന്നത്. ഇപ്പോൾ തിയേറ്ററിൽ തകർത്തോടികൊണ്ടിരിക്കുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് ടൊവിനോ. ഒരു യാത്രക്കിടയിലെ രസകരമായ അനുഭവം പറയുകയാണ് ടൊവിനോ. താനും കുടുംബവും ഒരു വിദേശ യാത്ര നടത്തിയിരുന്നുവെന്നും അന്ന് താനൊരു ആക്ടിങ് ട്രെയ്നിങ് കഴിഞ്ഞിരിക്കുകയായിരുന്നുവെന്നും ടൊവിനോ പറയുന്നു. ഒരു ഇടവേള സമയത്ത് താൻ ആക്ടിങ് ട്രെയ്നിങ്ങിന്റെ ഭാഗമായി ചില കാര്യങ്ങൾ പരീക്ഷിച്ച് നോക്കിയിരുന്നുവെന്നും എന്നാൽ അത് കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ പേടിച്ചുപോയെന്നും ടൊവിനോ പറയുന്നു. റേഡിയോ സിറ്റി മലയാളത്തോട് സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഞാനൊരു വെക്കേഷന് ട്രിപ്പിന് പോയിരുന്നു വൈഫിനും പിള്ളേർക്കുമൊപ്പം. ജോർദാനും ഇസ്രാഈലിലുമൊക്കെയാണ് പോയത്. അതിന് മുമ്പ് ഞനൊരു ആക്ടിങ് ട്രെയ്നിങ് ചെയ്തിരുന്നു. അതിന് ശേഷം പെട്ടെന്ന് പ്ലാൻ ചെയ്ത ട്രിപ്പ്‌ ആയിരുന്നു അത്.
അവിടെ ഞങ്ങൾക്ക് ഒരു ഡ്രൈവർ ചേട്ടൻ ഉണ്ടായിരുന്നു. അവിടുത്തെ ആളാണ്. ഞങ്ങൾ എല്ലാവരും ബാക്ക് സീറ്റിലാണ് ഇരിക്കുന്നത്. ഞങ്ങൾ പുറപ്പെട്ട് കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും ഭാര്യയും പിള്ളേരും ഉറങ്ങി. ഡ്രൈവർ ചേട്ടനും ഉറങ്ങി.
ഞാൻ നോക്കുമ്പോൾ എന്നെ ആരും ശ്രദ്ധിക്കുന്നില്ല. അങ്ങനെ ആരും ശ്രദ്ധിക്കാത്ത സമയത്താണല്ലോ നമുക്ക് ആക്റ്റിങ് ട്രെയ്നിങ് പരീക്ഷിച്ച് നോക്കാൻ കഴിയുക. എനിക്ക് മുന്നിലെ കണ്ണാടിയിൽ എന്റെ മുഖം ഇങ്ങനെ കാണാൻ പറ്റുന്നുണ്ട്.
ആ കണ്ണാടിയിൽ ഞാൻ ഇങ്ങനെ നോക്കിയിട്ട്, കണ്ണ് തള്ളി പിടിക്കുന്നു. വൈഡാക്കുന്നു. മുകളിലേക്കും താഴേക്കും ആക്കുന്നു. കണ്ണാടി നോക്കി ഞാൻ എക്സ്പ്രഷനൊക്കെ മാറ്റുന്നുണ്ട്. രൗദ്രം, ഹാസ്യം എന്നൊക്കെ പറഞ്ഞ് ഞാൻ ഓരോന്ന് ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഞാൻ ഒന്ന് മുന്നോട്ട് പാളി നോക്കിയപ്പോൾ ഡ്രൈവർ പേടിച്ച് ഇരിക്കുകയാണ്. ഞാനിപ്പോൾ അയാളെ എന്തെങ്കിലും ചെയ്യുമോ എന്ന പേടിയിലാണ് പുള്ളി ഇരിക്കുന്നത്. ഞാൻ ചെയ്യുന്നതൊക്കെ പുള്ളി കാണുന്നുണ്ടായിരുന്നു,’ടൊവിനോ പറയുന്നു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

5 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

6 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago