സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ സുരേഷ്ഗോപിയെ മലയാളികൾക്ക് എന്നും സുപരിചിതനാണ്. ഒരു ന്യായവും ഇല്ലാതെ പിണങ്ങുന്ന തന്റെ ജീവിതത്തിലെ രസകരമായ അനുഭവം തുറന്ന് പറയുകയാണ് താരം.” ഒരു ന്യായവും ഇല്ലാതെ പിണങ്ങുന്നവനാണ് ഞാൻ . ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്. കാരണം ഊണിന്റെ കൂടെ എനിക്ക് പഴം തന്നില്ല.
അങ്ങനെ പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ. അത് കേട്ടയുടൻ എനിക്ക് ദേഷ്യമാണ് വന്നത്. അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് ഞാൻ എണീറ്റു. എങ്കിൽ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാൻ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. വൈകുന്നേരം വരെ എനിക്ക് പഴം തന്നില്ല.
അതിനാൽ ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. കാരണം നിർമ്മാതാവിന്റെ നിഷേധവും അതിൽ പ്രകടമായി കാണാമായിരുന്നു.” സുരേഷ് ഗോപി പറയുന്നു. പൈതൃകം സിനിമയിലെ അനുഭവകഥകൾ പറഞ്ഞായിരുന്നു വേദിയെ കുടുകുടാ ചിരിപ്പിച്ചത്
താൻ ഒരു കൊല്ലംകാരനാണെന്ന് പറയുന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും അമ്മ വഴി താൻ ഒരു കുട്ടനാട്ടുകാരനാണെന്നും രണ്ട് വയസ്സു വരെ കുട്ടനാട്ടിൽ തന്നെയാണ് ജീവിച്ചത്ന്നും പിന്നീട് അവിടുന്നാണ് കൊല്ലത്തേക്ക് പോയതന്നും ആളുകൾക്ക് ഇന്നും എന്നോട് ഇഷ്ടക്കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രധാന കാരണം കൊല്ലത്തെ ജീവിതവും പിന്നെ നല്ല സുഹൃത്തുക്കളും തന്നെയാണന്നും അതുപോലെ മികച്ച അധ്യാപകരുടെ ശിക്ഷണവും തനിക്ക് ലഭിച്ചു. എന്റെ അധ്യാപകരെല്ലാം തനി തങ്കമാണ്. തങ്കമെന്ന് പറയാൻ എനിക്കിപ്പോൾ പേടിയാണ്, അത് ചെമ്പിലാണോ പൊതിഞ്ഞത് എന്ന് ചോദിച്ചു വരുന്നവർ ഉണ്ടാവാം.” എന്നാണ് താരം പ്രെസ്സ് മീറ്റിൽ പറഞ്ഞത്.