Categories: Entertainment

വീട്ടിൽ പോകാൻ പോലും സമ്മതിച്ചില്ല. അന്ന് പൊട്ടിക്കരഞ്ഞു. അശ്വസിപ്പിച്ചത് സൂപ്പർ സ്റ്റാർ

കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശോഭന. തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച ശോഭന അടുത്തിടെയായി മലയാള സിനിമയിൽ വീണ്ടും സജീവമായി തുടങ്ങി. 1980ൽ തമിഴിൽ അരങ്ങേറിയ ശോഭന 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോൻ്റെ നായികയായിട്ടാണ് മലയാള സിനിമയിൽ എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ തേടിയെത്തി.


മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു നടി. പതിനാലാം വയസിൽ തന്‍റെ സിനിമയിൽ നായികയായെത്തിയ ശോഭനയെ ചോക്ലേറ്റുകൊടുത്താണ് സെറ്റിൽ പിടിച്ചിരുത്തിയതെന്ന് മുമ്പൊരു അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ പറ‍ഞ്ഞിട്ടുണ്ട്.
അഭിനയലോകത്ത് ശ്രദ്ധേയരായ മമ്മൂട്ടി, രജിനികാന്ത്, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി പിന്നീട് അങ്ങോട്ട് ശോഭന തിളങ്ങി. യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലെയിലെ മായ, കളിക്കളത്തിലെ ആനി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, മണിച്ചിത്രത്താഴിലെ ഗംഗ, തേന്മാവിൻ കൊമ്പത്തിലെ കാര്‍ത്തുമ്പി, മിന്നാരത്തിലെ നീന, മാനത്തെ വെള്ളിത്തേരിലെ മെർലിൻ, ഹിറ്റ്‍ലറിലെ ഗൗരി, തിരയിലെ ഡോ. രോഹിണിയൊക്കെ ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. ഇടക്കാലത്ത് സിനിമ വിട്ടെങ്കിലും നൃത്തത്തിൽ ശോഭന സജീവമായിരുന്നു.

ചെന്നൈയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട്. സിനിമയിൽ എത്തിയ തുടക്കത്തിലെ കുറച്ച് വർഷങ്ങളിൽ തന്റെ പ്രായത്തിനേക്കാൾ മുതിർന്ന കഥാപാത്രങ്ങളാണ് ശോഭന ചെയ്തത് ഏറെയും. അതിൽ ഒന്നായിരുന്നു സൂപ്പർ ഹിറ്റായ എക്കാലത്തെയും ക്ലാസിക്ക് ചിത്രം ദളപതി. നടൻ രജിനികാന്തായിരുന്നു സിനിമയിൽ ശോഭനയുടെ നായകൻ. ദളപതിയുടെ ചിത്രീകരണം നടക്കുമ്പോൾ ശോഭനയ്ക്ക് വെറും 20 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഇപ്പോഴിതാ ദളപതിയുടെ ഷൂട്ടിങ് സമയത്ത് ശോഭന പൊട്ടിക്കരയാനിടയായ സംഭവമാണ് വീണ്ടും ചർച്ചയാകുന്നത്. ‘ജഗദീഷ്‌
ദളപതി സിനിമയ്ക്ക് വേണ്ടി രണ്ട് മാസത്തെ ഷൂട്ടിങ്ങിന് വീടും വീട്ടുകാരെയും വിട്ട് ശോഭന അണിയറപ്രവർത്തകർക്കൊപ്പം തിരക്കിലായിരുന്നു.

പ്രായം കൊണ്ട് ചെറുതായതിനാൽ വീട് വിട്ടുള്ള രണ്ട് മാസത്തെ വാസം ശോഭനയെ ബാധിച്ചു. കുടുംബത്തെ വിട്ടുള്ള താമസം ശോഭനയെ തളർത്തി. വീട്ടുകാരെ കാണാനുള്ള അതിയായ മോഹം കൊണ്ട് സംവിധായകൻ മണിരത്നത്തോട് അതിനായി ഒരു അവധി ശോഭന ചോദിച്ചു എന്നാൽ ഒരു ദിവസത്തെ ഷൂട്ട് മാത്രം ബാക്കിയുള്ളതിനാൽ ഒരു ദിവസം കൂടി കാത്തിരുന്ന് ആ ഷൂട്ട് കൂടി പൂർത്തിയാക്കിയിട്ട് പോകാമെന്ന് മണിരത്നം നടിയോട് പറഞ്ഞു. അങ്ങനെ സംവിധായകന്റെ വാക്ക് വിശ്വസിച്ച് ഒരു ദിവസം കൂടി ശോഭന ക്ഷമിച്ച് കാത്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ മറ്റ് അഭിനേതാക്കളുടെ അഭാവം മൂലം കുറേ ദിവസം കൂടി ലൊക്കേഷനിൽ തന്നെ തുടരേണ്ട അവസ്ഥ താരത്തിനുണ്ടായി.


ഇതോടെ നിരാശയായ ശോഭന സങ്കടം സഹിക്കാനാവാതെ സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു. സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടിയാണത്രെ അന്ന് കൗമാരക്കാരിയായ ശോഭനയെ ആശ്വസിപ്പിച്ചത്. അന്ന് കഷ്ടപ്പാടുകൾ നേരിട്ടതിന്റെ ഫലം ദളപതി റിലീസിനുശേഷം ശോഭനയ്ക്ക് ലഭിച്ചു. ദളപതിയിൽ ഹിറ്റായ കഥാപാത്രമായിരുന്നു ശോഭനയുടെ സുബ്ബലക്ഷ്മി.
ദളപതിയുടെ റിലീസിനുശേഷമാണ് ശോഭനയ്ക്ക് തമിഴ്നാട്ടിൽ ആരാധകരുണ്ടായത്. തെന്നിന്ത്യൻ സിനിമയ്ക്ക് എന്നും അഭിമാനമാണ് ശോഭന എന്ന അഭിനേത്രി. അമ്പത്തിനാലുകാരിയായ ശോഭന ഇപ്പോൾ മോഹൻലാൽ ചിത്രം എൽ360യിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീ‍ഡിയയിലും അടുത്തിടെയായി സജീവമാണ് താരം. അഭിനയലോകത്ത് ശ്രദ്ധേയരായ മമ്മൂട്ടി, രജിനികാന്ത്, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി പിന്നീട് അങ്ങോട്ട് ശോഭന തിളങ്ങി. യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലെയിലെ മായ, കളിക്കളത്തിലെ ആനി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, മണിച്ചിത്രത്താഴിലെ ഗംഗ, തേന്മാവിൻ കൊമ്പത്തിലെ കാര്‍ത്തുമ്പി, മിന്നാരത്തിലെ നീന, മാനത്തെ വെള്ളിത്തേരിലെ മെർലിൻ, ഹിറ്റ്‍ലറിലെ ഗൗരി, തിരയിലെ ഡോ. രോഹിണിയൊക്കെ ശോഭന അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

16 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago