ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നിൽക്കുന്ന ചോദ്യങ്ങളാണ് ശോഭന അടക്കമുള്ള പല നടിമാരും വിവാഹിതരാവാത്തതിന്റെ കാരണം
ഇന്നും ഉത്തരം കിട്ടാത്ത ചോദ്യവുമാണ്. ഇനി തെന്നിന്ത്യന്‍ സിനിമയിലേക്ക് നോക്കുകയാണെങ്കിലും യുവതാരങ്ങളായ പലരും വിവാഹത്തോട് നോ പറഞ്ഞു മാറി നില്‍കക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു കാലത്ത് മലയാളത്തിലും തമിഴിലും സജീവമായി നിലനിന്നിരുന്നനായികയായി തിളങ്ങിയ ആളായിരുന്ന ശോഭനയും ഇന്ന് അവിവാഹിതയായി തുടരുകയാണ്. മലയാളത്തിലെ പ്രമുഖനായ ഒരു നടനുമായി ശോഭന ഇഷ്ടത്തിലായിട്ടുണ്ടായിരുന്നന്നും, അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതോടുകൂടി തനിക്ക് ഇനി വിവാഹമേ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയെന്നുമാണ് മുന്‍പ് പ്രചരിച്ചിരുന്ന കഥകള്‍. എന്നാല്‍ 54 വയസ്സുകാരിയായ ശോഭന ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
എന്നിട്ടും ഇത്ര സുന്ദരിയായ നടി വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് ആരാധകര്‍ക്കും അറിയാനുള്ളത്. ഇടയ്ക്ക് മകള്‍ നാരായണിയെ ദത്തെടുത്ത് സിംഗിള്‍ മദര്‍ ആയി ജീവിക്കുകയും ചെയ്തിരുന്നു നടി. ഇപ്പോള്‍ 54 വയസ്സില്‍ എത്തിയ നടി ഇനിയൊരു വിവാഹത്തിന് തയ്യാറല്ല എന്ന നിലപാടിലാണ്. എന്നിരുന്നാലും കല്യാണത്തിന് പറ്റിയുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ താരം.
‘ഒറ്റയ്ക്ക് ജീവിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ. വിവാഹത്തോട് തനിക്ക് ഇതുവരെ ഒരു ആകര്‍ഷണവും തോന്നിയിട്ടില്ലായിരുന്നു . അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് സമാധാനം.’ വിവാഹം കഴിക്കാത്തതിന്റെ കാരണമായി ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞതാണിത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരങ്ങൾ വരെ നേടിയ ശോഭന അഭിനയത്തേക്കാളും നൃത്തത്തെയാണ് സ്‌നേഹിക്കുന്നത്. ഭരതനാട്യ നര്‍ത്തകിയായ ശോഭന അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ഭരതനാട്യ സ്‌കൂളുകളില്‍ ഒന്ന് ശോഭന നടത്തുന്നത്. കൂടാതെ പല കുട്ടികള്‍ക്കും സൗജന്യമായി ഭരതനാട്യം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വിവാഹം വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതിനു ശേഷമാണ് 2011 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മകള്‍ക്ക് നാരായണി എന്ന പേരും നല്‍കിയിട്ടുണ്ടായിരുന്നു. ഇടയ്ക്ക് സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ള നടി 2020 പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷവും ചെയ്തിരുന്നു. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന’ തുടരും ‘ എന്ന സിനിമയാണ് ഇനി വരാനുള്ളത്
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…