‘അമ്മ’യിലെ ആരെ അധിക്ഷേപിച്ചാലും ചോദ്യം ചെയ്യുമെന്ന് സിദ്ദിഖ്. ചെകുത്താൻ്റെ പോലീസ് കസ്റ്റഡിയിൽ പ്രതികരിച്ച് സിദ്ദിഖ്..

Posted by

നടൻ മോഹൻലാലിനെ അതിഷേപിച്ച കേസിൽ ചെകുത്താൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വേദേശി അജു അലക്സിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ ജനറൽ സെക്രട്ടറിയായ നടൻ സിദ്ധിഖാണ് അതിഷേപിച്ചതിനെതിരെ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്.

കേസെടുത്തതിന്റെ പിന്നാലെ ഇയാൾ ഒളിവിൽ ആയിരുന്നു. അതേസമയം താരസംഘടനയിലെ ഏതൊരു വെക്തിയെയും അതിഷേപിച്ചാൽ അതിനെതിരെ ചോദ്യം ചെയ്യാൻ ഉള്ള കടമ തനിക്കുണ്ടെന്ന് നടൻ സിദ്ധിഖ് പറഞ്ഞു. കുറച്ചു നാളുകളായി സിനിമയെയും സിനിമ താരങ്ങളെയും യൂട്യൂബർ എന്ന് പറയുന്നവർ അതിഷേപിക്കാൻ തുടങ്ങിട്ട് എന്ന് കൂടി സിദ്ധിഖ് വാർത്ത സമ്മേളനത്തിൽ വെക്തമാക്കി.

ഒരു വ്യക്തി മാത്രം വന്ന് വ്യക്തിപരമായ അതിഷേപങ്ങൾ കുറച്ച് നാളുകളായി നടത്തുന്നുണ്ട്. ഇത്തരം ആളുകൾക്കെതിരെ ആരെങ്കിലും ഒരാൾ ചോദിക്കാൻ ഉണ്ടാവണമെന്നും കൂടാതെ രാജ്യത്ത് ഇതിനെതിരെ ശക്തമായ ഒരു നിയമവും ഉണ്ടാവണമെന്നും സിദ്ധിഖ് പറഞ്ഞു. ഇപ്പോളാണ് ഇത്തരം കാര്യങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതിപ്പെടുന്നത്.

ഈയൊരു പരാതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു വ്യക്തിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇനി ഇത്തരം അതിഷേപിക്കുന്ന വീഡിയോകൾ ചെയ്യാൻ പാടില്ലെന്ന് താക്കിത് നൽകി. സോഷ്യൽ മീഡിയയിലൂടെ ആർക്കും ആരെയും എന്തും പറയാനുള്ള പ്രവണത ഇപ്പോൾ മാറി കൊണ്ടിരിക്കുകയാണെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ട്. മോഹൻലാൽ ആരാധകരിൽ വിദ്വേഷം ഉണ്ടാക്കുന്ന രീതിയുള്ള അതിഷേപമായിരുന്നു കഴിഞ്ഞ ദിവസം ചെകുത്താൻ യൂട്യൂബിലൂടെ അജു അലക്സ്‌ നടത്തിയത്.