Categories: Entertainment

വിളക്ക് കത്തിച്ചപ്പോൾ ചോര വന്നു.. നമ്മൾ കണ്ട നാഗവല്ലി അല്ല യഥാർത്ഥ നാഗവല്ലി – ശാലു മേനോൻ

ശാലു മേനോൻ. നർത്തകിയും അഭിനേത്രിയുമായ, അതുപോലെ മലയാളികളുടെ പ്രിയങ്കരിയായിരുന്ന ശാലു മേനോൻ അഭിനയത്തിൽ അത്ര സജീവമല്ല. ചില സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. വളരെ കുറച്ച് സിനികളിൽ ചെറിയ വേഷങ്ങൾ ചെയ്തങ്കിലും പലതും നല്ല ചില കഥാപാത്രങ്ങളായിരുന്നു. എം. പത്മകുമാർ സംവിധാനം ചെയ്ത ‘ഇത് പാതിരാമണൽ’ എന്ന സിനിമയാണ് അവസാനം അഭിനയിച്ചത്. നൃത്തത്തിൽ വിവിധ പരീക്ഷണങ്ങൾ നടത്താറുള്ള കലാകാരിയാണ് ശാലു മേനോൻ. ഇപ്പോൾ പുതിയ നൃത്താവിഷ്കാരവുമായാണ് താരം എത്തിയത്. മണിച്ചിത്രത്താഴിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നാ​ഗവല്ലി എന്ന കഥാപാത്രത്തെ ആസ്പതമാക്കി പുതിയ ഒരു പ്രോ​ഗ്രാം ചെയ്യുന്നതിന്റെ പണിപ്പുരയിലാണ് ശാലു മേനോൻ. അതിനായി നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇപ്പോൾ പ്രോ​ഗ്രാമിന്റെ റിഹേഴ്സൽ തുടങ്ങിയിരിക്കുകയാണ് .

നാടകവും ബാലെയും മിക്സ് ചെയ്ത ഒരു സിനിമാറ്റിക് അനുഭവമായിരിക്കും ഈ പുതിയ പ്രോഗ്രാം. ‘നാഗവല്ലി’ എന്ന കഥാപാത്രത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. നൃത്തത്തിനും സംഗീതത്തിനും ഒരുപാട് പ്രാധാന്യം നൽകിയാണ് ഈ പരിപാടി ഡിസൈൻ ചെയ്തിരിക്കുന്നത്. ശരിക്കും ഈ പ്രോഗ്രാം കഴിഞ്ഞ വർഷം ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ പലതരം പ്രശ്നങ്ങളാൽ നീണ്ടു പോയി. ഒരു പക്ഷേ മറ്റുള്ളവർക്ക് ഇതെല്ലാം അന്ധവിശ്വാസമായി തോന്നിയേക്കാം. എന്നാൽ പലതരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പൂപ്പന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി സന്തോഷത്തോടെ ആരംഭിക്കാൻ ഇരുന്നതാണ്. ഞാൻ വിളക്ക് വെക്കുന്ന സമയത്ത് അപ്പുറത്ത് നിന്ന് ഇവിടെ ഉള്ള അനൂപേട്ടന്റെ കൈ മുറിഞ്ഞ് ഒരുപാട് രക്തപ്രവാഹമുണ്ടായി.

അതുപോലെ തന്നെ കൂടെ വർക്ക് ചെയ്യുന്ന ആളുകൾക്കെല്ലാം പലതരം അസുഖങ്ങളും ആശുപത്രി കേസുകളും ഉണ്ടായി. ഇതൊന്നും ഒരു തെറ്റായ കാര്യമല്ല. കാരണം ഞങ്ങൾക്ക് അനുഭവമുണ്ടായ കാര്യങ്ങളാണ്. എന്തൊക്കെ ശ്രമിച്ചിട്ടും ഇതിന്റെ റിഹേഴ്സൽ പോലും തുടങ്ങാൻ സാധിച്ചില്ല. അവസാനം ഇപ്പോൾ റിഹേഴ്സൽ തുടങ്ങി. ഏകദേശം ഒന്നര മാസം റിഹേഴ്സലിനു മാത്രം സമയം എടുക്കും. നവംബർ മാസത്തോടെ ഈ പ്രോഗ്രാം ലോഞ്ച് ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്.” ശാലു മേനോൻ പറയുന്നു. മണിച്ചിത്രത്താഴിൽ തെക്കിനിയുടെ താക്കോൽ അല്ലി പണിയിക്കാൻ കൊടുത്തപ്പോൾ അടുത്ത ദിവസം കൊല്ലൻ മരിച്ചു പോയെന്ന് കാണിക്കുന്നുണ്ട്. ആ ഒരു പ്രതീതിയായിരുന്നു ശാലു മേനോൻ നാഗവല്ലി എന്ന കഥാപാത്രത്തെ വെച്ച് ഒരു പ്രോഗ്രാം ചെയ്യാൻ തുടങ്ങിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ. താൻ ഒരു മിനിമം വിശ്വാസിയാണെന്നാണ് ശാലു മേനോൻ പറയുന്നത്.

പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പ്രോഗ്രാം ചെയ്യണമെന്നായിരുന്നു ശാലുവിന്റെയും ടീമിന്റേയും ആഗ്രഹം. വെറുമൊരു നാഗവല്ലി കഥയല്ല. അതിനു പിന്നിൽ കൃത്യമായ റിസർച്ച് നടത്തിയിട്ടാണ് ഈ നൃത്താവിഷ്കാരം ചെയ്യാൻ തീരുമാനിച്ചത്. അതിനു തഞ്ചാവൂർ വരെ യാത്ര ചെയ്ത് നാഗവല്ലിയുടെ പല കഥകളും തേടിയിട്ടുണ്ട്. ഇതുവരെ നാഗവല്ലി എന്ന കഥാപാത്രത്തെ കുറിച്ച് അറിയുന്നത് മണിച്ചിത്രത്താഴ് കണ്ടിട്ടുള്ളത് കൊണ്ടാണ്. എന്നാൽ അതിലും കൂടുതൽ വിശദമായ വിവരങ്ങൾ ഇതിൽ പറയുന്നുണ്ട്. ഏകദേശം 14 പാട്ടുകൾ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകൻ ശരതാണ് ഈ പാട്ടുകൾക്ക് സംഗീതം നൽകിയത്. അസാധ്യമായ വർക്കാണ് അദ്ദേഹം ചെയ്തിട്ടുള്ളതന്നും താരം കൂട്ടിച്ചേർത്തു.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

18 hours ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

3 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

4 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

5 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago