മലയാളികൾക്കിടയിൽ ഇപ്പോൾ പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ലാത്ത ആളാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ.
നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ അപമാനിച്ചെന്ന പരാതിയും ചർച്ചകളുമൊന്നും കേരളം പെട്ടന്ന് മറക്കാനിടയുണ്ടാവില്ല. രാമകൃഷ്ണന്റെ നിറത്തെയും മോഹിനിയാട്ടത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള സത്യഭാമയുടെ പ്രതികരണം വൻ വിവാദമാണ് സൃഷ്ട്ടിച്ചത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും അദ്ദേഹത്തെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണന്റെ പേര് എടുത്തു പറഞ്ഞല്ല അന്ന് വിവാദമുണ്ടാക്കിയതെങ്കിലും കലാമണ്ഡലം സത്യഭാമ ജൂനിയർ എയറിലായിരുന്നു . സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും ഏറ്റുവാങ്ങേണ്ടി വന്നിട്ടും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും തന്റെ വാദത്തില്‍ സത്യഭാമ ഉറച്ചുനിക്കുകയായിരുന്നു.
എന്നാൽ വിവാദങ്ങൾ കെട്ടടങ്ങിയതോടെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങാനും ഇവർക്കായിട്ടുണ്ടതും എന്നത് സത്യമാണ്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തിലാണ് സത്യഭാമ നിൽക്കുന്നത്. ഇനിയങ്ങോട്ടുള്ള യാത്രകൾക്ക് കൂട്ടായി പുത്തനൊരു വാഹനം തന്നെ വാങ്ങിയിരിക്കുകയാണ് കക്ഷി.
അതും കറുത്ത നിറത്തിലൊരുങ്ങിയിരിക്കുന്ന ജാഗ്വർ XE ആഡംബര വാഹനം.
കലാമണ്ഡലം സത്യഭാമ ജൂനിയർ തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറിയെടുക്കാനായി ഷോറൂമിലെത്തുന്നതും കാറിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെയും വീഡിയോയും ചിത്രങ്ങളും ഹർമാൻ മോട്ടോർസ് തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ജാഗ്വർ XE സെഡാന്റെ നിറം തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. വിവാദമുണ്ടാക്കിയ അതേ കളർ ഓപ്ഷൻ തന്നെ പുതിയ അതിഥിക്കും ഇരിക്കെട്ടെയെന്ന് തീരുമാനിച്ചതാണോ അതോ അവിചാരിതമായി വന്നെത്തിയതാണോയെന്ന് ഇപ്പോഴും വ്യക്തമല്ല.
ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ജാഗ്വറിന്റെ എൻട്രി ലെവൽ സെഡാനായിരുന്നു XEഎന്നത്. കലാമണ്ഡലം സത്യഭാമ ജൂനിയർ വാങ്ങിയ മോഡൽ ഏതാണെന്ന് ഇപ്പോഴും വ്യക്തമാല്ല. പെട്രോൾ എഞ്ചിനാണെങ്കിൽ 4,500-6,000 ആർപിഎമ്മിൽ 200 bhp പവറും 1,200-4,500 ആർപിഎമ്മിൽ 320 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് വാഹനം.