Categories: Entertainment

ജയറാം ചാർമിളയുടെ തോളിൽ കൈ അമർത്തി. എന്നാൽ നടി പ്രതികരിച്ചത് ഇങ്ങനെയാണ്. ഞാൻ ചാർമിളയുടെ പക്ഷത്ത്..

മലയാള സിനിമാ രം​ഗത്തെ വിവാദങ്ങളിൽ ശക്തമായി തന്റെ അഭിപ്രായം പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളായാലും തന്റെ വിമർശനം മുഖം നോക്കാതെ സംവിധായകൻ പറയും. ഇതിന്റെ പേരിൽ നിരവധി കേസുകളും ശാന്തിവിള ദിനേശിനെതിരെ വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളിലും ശാന്തിവിള ദിനേശിന് തന്റേതായ അഭിപ്രായമുണ്ട്. നടിമാരുടെ ആരോപണങ്ങൾ മലയാള സിനിമാ ലോകത്തെ നാണം കെടുത്തെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം ചില ആരോപണങ്ങൾ ശരിയാണെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം നടി ചാർമിള ​സംവിധായകൻ ഹരിഹരനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയാണ് ശാന്തിവിള ദിനേശിപ്പോൾ. ഈ വിഷയത്തിൽ ചാർമിളയ്ക്കൊപ്പമാണ് താനെന്ന് സംവിധായകൻ പറയുന്നു. ഫ്രെയിം ടു ഫ്രെയിമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

യേശുദാസിന്റെ പാട്ട് കേൾക്കാനേ കൊള്ളാവൂ. യേശുദാസിനെ ആരാധിക്കാൻ കൊള്ളില്ല. കാരണം വ്യക്തിയെന്ന നിലയിൽ വട്ട പൂജ്യമാണ്. ഒരുപാട് കാര്യങ്ങൾ എനിക്കറിയാം. പക്ഷെ എന്റെ വീട്ടിലും കാറിലും യേശുദാസിന്റെ പാട്ടല്ലാതെ ഒറ്റയാളുടെ പാട്ട് വെക്കില്ല. ഹരൻ സാറിന്റെ നല്ല സിനിമകൾ നമ്മൾ കണ്ടു. പക്ഷെ കോടാമ്പക്കത്ത് വളർന്നതിന്റെ എല്ലാ കുഴപ്പവും കൈയിൽ കാണും. തുടക്കത്തിൽ കുറേ കൂതറ സിനിമകൾ ചെയ്തിട്ടുണ്ട്.ഒരിക്കലും ആ കുട്ടി കള്ളം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ നെടുമുടി വേണുവിന്റെ പൂരം എന്ന സിനിമയിലെ നായകനായ വിഷ്ണുവാണ് സാക്ഷി. പിആർഎസ് പിള്ളയുടെ മകനാണ് വിഷ്ണു. അങ്ങനെയൊരാൾ പറയുന്നത് നമുക്കങ്ങനെ തള്ളിക്കളയാൻ പറ്റില്ല. ഞാൻ ചാർമിളയുടെ പക്ഷത്ത് നിന്ന് നിൽക്കുന്നു. പരിണയത്തിൽ മോഹിനിക്ക് പകരം ചാർമിളയായിരുന്നെങ്കിൽ മോഹിനിയുടെ നൂറിരട്ടി നന്നായേനെ.ചാർമിളയോട് ഹരിഹരൻ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അയാളെ താൻ ഇനി ഗുരുനാഥനായി കാണില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചാർമിള ഒരു ചാനലിലൂടെ ഹരിഹരനെതിരെ ആരോപണം ഉന്നയിച്ചത്. അഡ്ജസ്റ്റ്മെന്റിന് വഴങ്ങാത്തതിനാൽ പരിണയം എന്ന സിനിമയിൽ അവസരം നഷ്ടമായെന്നാണ് ചാർമിള ആരോപിച്ചത്.

നട‌ൻ വിഷ്ണു മുഖേനെയാണ് ഹരിഹരൻ ഇക്കാര്യം ചോദിച്ചതെന്നും ചാർമിള ആരോപിച്ചു. തങ്ങളെ രണ്ട് പേരെയും സിനിമയിൽ നിന്ന് ഇദ്ദേഹം ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.
മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർക്കെതിരെയാണ് ഇപ്പോൾ ആരോപണം വന്നിരിക്കുന്നത്. രഞ്ജിത്ത് സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ബാബുരാജ് തുടങ്ങിയവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആരോപണവുമായി രംഗത്ത് വന്നത്.
റിപ്പോർട്ടിൽ സർക്കാർ നടപടി എടുക്കാൻ വൈകിയതിൽ ഹൈക്കോടതിയിൽ നിന്നും വിമർശനം ഉണ്ടായിട്ടുണ്ട്. റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം. കേസുടുക്കന്നതടക്കമുള്ള നടപടികളിലേക്ക് പോകാനും കോടതി നിർദ്ദേശമുണ്ട്. മലയാള സിനിമാ ലോകത്തെ പിടിച്ച് കുലുക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

6 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

7 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago