മഴവിൽ മനോരമയിൽ ഏറെ ജനശ്രദ്ധ നേടിയ ഒരു റിയാലിറ്റി ഷോ ആയിരുന്നു ഡി ഫോർ ഡാൻസ്. ഈ പ്രോഗ്രാമിലൂടെ ടെലവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം ആയിരുന്നു നടി സാനിയ ഇയ്യപ്പൻ. ജൂനിയേഴ്സിന്റേയും സീനിയേഴ്സിന്റേയും മത്സരങ്ങളിൽ പങ്കെടുത്ത വിജയിച്ച സാനിയയെ അന്നുമുതൽ പ്രേക്ഷക ശ്രദ്ധിച്ചിരുന്നു. ഈ റിയാലിറ്റി ഷോയിലൂടെയാണ് താരം ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരമായി രംഗപ്രവേശനം ചെയ്ത സാനിയ ഒട്ടും വൈകാതെ നായികയായും മലയാള സിനിമയിൽ തുടക്കം കുറിച്ചു.
ബാല്യകാലസഖി അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ആയിരുന്നു സാനിയ ബാലതാരമായി അഭിനയിച്ചത്. ചെറുപ്രായത്തിൽ തന്നെ അതായത് താരത്തിന്റെ പതിനാറാം വയസ്സിൽ നായികയായും സാനിയ വേഷമിട്ടു. തുടർന്നങ്ങോട്ട് മലയാളം സിനിമയിലെ ഒരു നിറസാന്നിധ്യമായി മാറുവാൻ ഈ കൊച്ചു മിടുക്കിയ്ക്ക് സാധിച്ചു. നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ സാധിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങളിൽ മികച്ച വേഷം ചെയ്തുകൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാനിയക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയ മികവിലൂടെ മാത്രമായിരുന്നില്ല താരത്തിന് ആരാധകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചത്. താരത്തിന്റെ ഗ്ലാമറസ് പരിവേഷവും നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു. പലപ്പോഴും ഹോട്ട് ഗ്ലാമർ ലുക്കുകളിൽ ഫോട്ടോഷൂട്ട് നടത്തുന്ന സാനിയയ്ക്ക് അതിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചിരുന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം നിരവധിതവണ പോയിട്ടുള്ള സ്ഥലമാണ് മാലിദ്വീപ്. ഇപ്പോൾ ഒരിക്കൽ കൂടി താരം അവിടെ എത്തിയിരിക്കുകയാണ്.
മാലിദ്വീപിൽ നിന്ന് സാനിയ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ബ്ലാക്ക് കളർ ബിക്കിനിയിൽ നെറ്റിന്റെ ഒരു ഓവർ ടോപ്പും ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളും സാനിയ പങ്കുവെച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്.


