തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സമാന്ത. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല സമാന്ത വാര്‍ത്തകളില്‍ നിറയുന്നത്. സമാന്തയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സമീപകാലത്ത് സിനിമാ ലോകം കണ്ട ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017 ല്‍ വിവാഹിതരായ ഇരുവരും നാലാം വാര്‍ഷിക ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഇത്. ഇപ്പോഴും തങ്ങള്‍ എന്തുകൊണ്ടാണ് പിരിഞ്ഞതെന്ന് ഇരുവരും തുറന്നു പറഞ്ഞിട്ടില്ല.
അതേസമയം വിവാഹ മോചന സമയത്ത് നാഗ ചൈതന്യയില്‍ നിന്നും ജീവനാശം വാങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വിവാഹ മോചനത്തിന് പിന്നാലെ ഇതേക്കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. നാഗ ചൈതന്യയില്‍ നിന്നും 200 കോടി സമാന്ത ജീവനാംശമായി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തുക സമാന്ത നിരസിച്ചുവെന്നും ഒരു രൂപ പോലും നാഗ ചൈത്യയില്‍ നിന്നും തനിക്ക് വേണ്ടെന്നായിരുന്നു സമാന്തയുടെ തീരുമാനമെന്നുമായിരുന്നു പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ശേഷം നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയം നടന്നത്. നേരത്തെ സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ശോഭിതയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിരസിച്ചു കൊണ്ട് നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ താരവുമായ നാഗാര്‍ജുന രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ ഇപ്പോഴിതാ നാഗ ചൈതന്യയുടേയും സമാന്തയുടേയും വിവാഹ മോചനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം കെടി രാമറാവു ആണെന്ന കൊണ്ടല സുരേഖയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പിന്നാലെ പ്രതികരണവുമായി സമാന്തയും നാഗ ചൈതന്യയും നാര്‍ജുനയും രംഗത്തെത്തി. തെലുങ്ക് സിനിമാ ലോകത്തു നിന്നും നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും പിന്തുണയുമായി എത്തി. തങ്ങളുടെ വിവാഹ മോചനം പരസ്പര ധാരണയില്‍ എടുത്ത തീരുമാനമാണെന്നും അതിന് പിന്നില്‍ യാതൊരു രാഷ്ട്രീയ സ്വാധീനവും ഇല്ലെന്നായിരുന്നു സമാന്തയുടെ പ്രതികരണം. രാഷ്ട്രീയ പോരിലേക്ക് തന്നെ വലിച്ചിടരുതെന്നും സമാന്ത പറഞ്ഞിരുന്നു. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്’ എന്നായിരുന്നു സുരേഖയുടെ വിവാദ പരമാര്‍ശം.
അതേസമയം ബോളിവുഡില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത. തന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇടവേളയിലായിരുന്ന സമാന്ത അധികം വെെകാതെ തന്നെ തിരികെയെത്തും. ആമസോണ്‍ പ്രെെം സീരീസായ സിറ്റഡല്‍ ആണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…