ബോളിവുഡ് സിനിമകൾ ഇന്ത്യയെ മോശമാക്കുന്നു റിഷഭ് ഷെട്ടി..! സ്ത്രീയുടെ ഇടുപ്പിൽ നുള്ളുന്ന രംഗം ഓർമ്മിപ്പിച്ച് മറുപടികൾ..

Posted by

കാന്താരാ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിനു പിന്നാലെ ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി നടൻ റിഷഭ് ഷെട്ടി.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇന്ത്യയെ മോശമായാണ് ബോളിവുഡ് ചിത്രീകരിക്കുന്നതെന്നാണ് റിഷഭ് പറയുന്നത്. തൻ്റെ സിനിമകളിലൂടെ ഇന്ത്യയെ പോസിറ്റീവായ കാഴ്ചപ്പാടിൽ കാണിക്കാൻ ആഗ്രഹിക്കുന്നന്നും,
പുതുതായി നിർമിക്കുന്ന ലാഫിങ് ബുദ്ധ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് താനന്നും റിഷഭ് കൂട്ടിച്ചേർത്തു.

രാജ്യത്തെ മോശമായാണ് സിനിമകളിൽ ചിത്രീകരിക്കുന്നത്. ഇത്തരം ആർട്ട് ചിത്രങ്ങൾ അന്താരാഷ്ട്ര മേളകളിലേക്ക് തെരഞ്ഞടുക്കപെടുകയും ചെയ്യുന്നുണ്ട്. എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ എന്നിവയിൽ ഞാൻ അഭിമാനംകൊള്ളുന്നു. ഇന്ത്യയെ എന്തുകൊണ്ട് വളരെ പോസിറ്റീവായ രീതിയിൽ ചിത്രീകരിച്ചുകൂടാ? എന്റെ സിനിമകളിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നതും അതാണ്. അതേസമയം റിഷഭിന്റെ പരാമർശം വിമർശനങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. താരത്തിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയ കാന്താര എന്ന ചിത്രത്തിൽ നായിക സപ്തമി ഗൗഡയുമായുള്ള ചില രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

വിജയം താത്ക്കാലികമാണ്. പക്ഷേ ഒരു സ്ത്രിയുടെ ഇടുപ്പിൽ നുള്ളുന്നതും ബോളിവുഡിനെ ചീത്ത വിളിക്കുന്നതും സ്ഥിരമാണ് എന്നാണ് ഒരു എക്സ് ഉപയോക്താവ് പരിഹാസരൂപേണ ചോദിച്ചത്. സ്ത്രീയുടെ ഇടുപ്പിൽ നുള്ളുന്ന രംഗങ്ങൾ നിങ്ങളുടെ സിനിമകളിൽ നിന്ന് ആദ്യം ഒഴിവാക്കണം. കാണുമ്പോൾത്തന്നെ ഓക്കാനം വരുന്നുണ്ട്. അഭിമാനവും ഭാഷയുമെല്ലാം പിന്നെ വന്നോളും എന്നാണ് മറ്റുള്ളവർ പറയുന്നത്.അതേസമയം കാന്താരയുടെ പ്രീക്വൽ ആയ കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് റിഷഭ് ഷെട്ടി. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2025 -ൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്‌.