ഇങ്ങോട് വരണതെല്ലാം ഞങ്ങ അങ്ങോട് കൊടുക്കണുന്നുള്ളൂ… പൊടിപാറുന്ന അടിയുമായി ആർ ഡി എക്സ് ഒഫീഷ്യൽ ട്രൈലർ…

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന മലയാള ചിത്രമാണ് ആർ ഡി എക്സ്. ഷെയ്ൻ നീഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് . നഹാസിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ ആർ ഡി എക്സിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടേമുക്കാൽ മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.

കിടിലൻ ആക്ഷൻ പാക്കഡ് ചിത്രമാണ് ഇതെന്ന് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ആക്ഷൻ രംഗങ്ങൾക്കൊപ്പം പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നും മനസ്സിലാക്കാം. റോബർട്ട് , ഡോണി , സേവിയർ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെ നായകന്മാർ എത്തുന്നത്. ഇവർ മൂന്നുപേരുടെയും കഥയിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്.

ഷെയ്ൻ നീഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ ലാൽ , ബാബു ആന്റണി , മാല പാർവ്വതി , ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, ഷമ്മി തിലകൻ , ബൈജു , നിശാന്ത് സാഗർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സാം സി എസ് ആണ് ആർ ഡി എക്സിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ഷബ്ബാസ് റഷീദ്, ആദർ സുകുമാരൻ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജെ പുളിക്കൽ ആണ് . വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോൾ ആണ് .

Scroll to Top