ദുരൂഹത നിറച്ചു വച്ചുകൊണ്ട് ജോജു ജോർജിന്റെ പുത്തൻ ചിത്രം പുലിമടയുടെ ഒഫീഷ്യൽ ടീസർ…

ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി എ കെ സാജൻ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് പുലിമട . തമിഴ് താരം ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുലിമട എന്ന ചിത്രത്തിലെ ഒഫീഷ്യൽ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വെറും ഒന്നര മിനിറ്റ് മാത്രമല്ല ഈ വീഡിയോയിൽ ഒരുപാട് നിഗൂഢതയും ദുരൂഹതയും ഒളിഞ്ഞു കിടപ്പുണ്ട് എന്ന കാര്യം വ്യക്തമാണ്. വീഡിയോ ദൃശ്യത്തിൽ ഐശ്വര്യ ജോജു എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ മാത്രമാണ് കാണാൻ സാധിക്കുന്നത്.

സെൻറ് ഓഫ് എ വുമൺ എന്ന ടാഗ് ലൈൻ കൂടി നൽകി കൊണ്ടാണ് ഈ ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. ടാഗ് ലൈൻ പോലെ തന്നെ ചിത്രത്തിലൂടെ നീളം സ്ത്രീകളുമായി ബന്ധപ്പെട്ട എന്തോ ദുരൂഹത ജോജു ജോർജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി ഉണ്ട് എന്ന കാര്യം വ്യക്തമാക്കുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകൻ സാജൻ തന്നെയാണ് ചിത്രത്തിൻറെ രചനയും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് ചെമ്പൻ വിനോദ് ജോസ് , ജാഫർ ഇടുക്കി, ജോണി ആൻറണി, ലിജോ മോൾ , പോളി വത്സൻ , സോനാ നായർ , ജിയോ ബേബി, കൃഷ്ണപ്രഭ, അബിൻ ബിനോ, ജോളി ചിറയത്ത്, ഷിബില , ബാലചന്ദ്രമേനോൻ , അബുസലിം എന്നിവരാണ്. പുലിമടയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഇഷാൻ ദേവ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് വേണുവും എഡിറ്റിംഗ് നിർവഹിച്ചത് സാജനും ആണ് .

Scroll to Top