Categories: Entertainment

ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതന്ന നിർദേശം ഉണ്ടായിരുന്നു. ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല ! പ്രൊഡക്ഷൻ കൺട്രോളർ

മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി എത്തി പിന്നീട് സൂപ്പർ താരമായി വളർന്ന താരമാണ് ദിലീപ്. സംവിധായകൻ കമലിന്റെ സിനിമയിലൂടെയാണ് ദിലീപ് സിനിമയിൽ മുഖം കാണിക്കുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദിലീപിന്റെ കരിയറും വ്യക്തിജീവിതവുമെല്ലാം മലയാളിക്കിടയിൽ ഇപ്പോഴും ചർച്ചയാണ്. ഇപ്പോഴിതാ ദിലീപിന്റെ സിനിമ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും മഞ്ജു-ദിലീപ് പ്രണയത്തിന് വീട്ടിൽ നിന്നും നേരിട്ട എതിർപ്പിനെ കുറിച്ചുമെല്ലാം പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നഗലശേരി. മാസ്റ്റർ ബിൻ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”ദിലീപിനെ സിനിമയിലേക്ക് നിർദ്ദേശിച്ചത് ഞാനായിരുന്നു. കമൽ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ദിലീപ്. അന്ന് ‘നിന്നോട് ഇഷ്ടം കൂടാമോയെന്ന’ സിനിമ നടക്കുന്ന സമയമാണ്. എനിക്ക് അഭിനയിക്കാൻ ഒരു ചാൻസ് വേണമെന്ന് ദിലീപ് എന്നോട് പറഞ്ഞു. അതിനെന്താ സംവിധായകനോട് ചോദിച്ചൂടെയെന്ന് ഞാൻ പറഞ്ഞു. ഞാൻ തന്നെ കമൽ സാറിനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് അവസരം കിട്ടിയത്. അതിന് ശേഷം നിരവധി അവസരങ്ങൾ കിട്ടി. ഇന്നും എന്നെ കണ്ടാൽ ദിലീപിന് ബഹുമാനമാണ്, സ്നേഹമാണ്. ഭക്ഷണം കഴിക്കാതെ എന്നെ വിടില്ല. ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്. അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല.എന്താണ് സംഭവിച്ചതെന്ന് അറിയില്ല’, അദ്ദേഹം പറഞ്ഞു. മുൻപ് ദിലീപ്-മഞ്ജു വാര്യർ പ്രണയകാലത്ത് വീട്ടിൽ നിന്ന് നേരിട്ട എതിർപ്പിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

‘ഇരട്ടക്കുട്ടികളുടെ അച്ഛൻ ‘ ഇറങ്ങുന്ന സമയത്താണ് മാധവേട്ടൻ ദിലീപിന്റെ ഫോൺ വന്നാൽ മഞ്ജുവിന് കൊടുക്കരുതെന്ന് എന്നോട് പറയുന്നത്. അന്ന് മൊബൈൽ ഇല്ല, ലാന്റ് ഫോണാണ്. ഞാൻ പറയില്ലെന്ന് പറഞ്ഞു, ഞാൻ പറഞ്ഞാൽ അത് തെറ്റായിപ്പോകുമെന്നും അതുകൊണ്ട് മാധവേട്ടൻ തന്നെ റിസപ്ഷനിൽ പറഞ്ഞാൽ മതിയെന്നും പറഞ്ഞു. എന്നാൽ ആരുടെ ഫോൺ വന്നാലും കൊടുക്കാതിരിക്കാൻ പറ്റില്ലെന്നായിരുന്നു റിസപ്ഷനിൽ നിന്ന് അറിയിച്ചത്. പിന്നീട് താനൊരു ഉദ്ഘാടനത്തിന് വിളിച്ചപ്പോഴാണ് മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം നടന്നതിനെ കുറിച്ചെല്ലാം താൻ അറിയുന്നത്’, നാരായണൻ നഗലശേരി പറഞ്ഞു. 1998 ലായിരുന്നു മഞ്ജു വാര്യർ – ദിലീപ് വിവാഹം. പതിനാല് വർഷത്തിന് ശേഷം 2014 ല്‍ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. വിവാഹ ബന്ധം വേർപ്പെടുത്താനുള്ള കാരണം എന്താണെന്ന് ഇരുവരും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പല തവണ ഇതിനെ കുറിച്ച് മാധ്യമങ്ങൾ ചോദ്യമെറിഞ്ഞെങ്കിലും ഇരുവരും മൗനം തുടർന്നു. വിവാഹമോചനത്തിന് ശേഷം 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ഈ വിവാഹത്തിൽ ദിലീപിനൊരു മകൾ ഉണ്ട്, മഹാലക്ഷ്മി. ആദ്യ മകൾ മീനാക്ഷിയും ദിലീപിന് ഒപ്പം തന്നെയാണ് കഴിയുന്നത്. ‘

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

6 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

7 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago