ഒരു കാലത്ത് മലയാളി പ്രേക്ഷകർ ഏറെ ആകാംഷയോടെയും ഭയത്തോടെയും കണ്ട സീരിയലായിരുന്നു കടമറ്റത്ത് കത്തനാർ. ഏത് പ്രേതാത്മാവിനെയും തളയ്ക്കാൻ ശേഷിയുളള പുരോഹിതനായ കത്തനാരുടെ സാഹസിക കഥകൾ പറഞ്ഞിരുന്ന സീരിയലിന് ഇന്നും ആരാധകരേറെയാണ് സീരിയലിൽ കത്തനാരായി വേഷമിട്ട പ്രകാശ് പോളും നീലിയുടെ വേഷത്തിലെത്തിയ സുകന്യയും മലയാളികളുടെ ഇഷ്ടതാരങ്ങളാണ്. സീരിയൽ സെറ്റിലെ സുകന്യയുടെ പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രകാശ് പോൾ
“വ്യക്തി എന്ന നിലയിൽ സുകന്യയെ ഇഷ്ടമല്ലെന്നും പക്ഷെ സുകന്യ നല്ല നടിയാണെന്നുമാണ് പ്രകാശ് പോൾ പറഞ്ഞത്. നീലിയായി പലരും അഭിനയിച്ചുവെങ്കിലും നടി സുകന്യ നീലയെ അവതരിപ്പിച്ചപ്പോഴാണ് അത് കൃത്യമായും ആ കഥാപാത്രമായത്.
നടി എന്ന നിലയിൽ സുകന്യയെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല.അതുപോലെ വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് ഇഷ്ടമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി. അല്ലാതെ പ്രത്യേകം ഒരു കാരണം വെച്ച് പറഞ്ഞതല്ല. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം… സുകന്യയെന്ന വ്യക്തിയേക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. അധികം ആരോടും സംസാരിക്കാറില്ല. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയുണ്ടാവില്ല. സീനിലുള്ള ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമെ ഞങ്ങൾ തമ്മിലുണ്ടായിട്ടുള്ളുവെന്നും താരം പറയുന്നു. ആരാധകരെ കണ്ട് ഭയന്ന രസകരമായ സംഭവവും പ്രകാശ് വെളിപ്പെടുത്തി. കടമറ്റത്ത് കത്തനാരിലൂടെ എനിക്ക് കിട്ടിയ ഫെയിം ഭയപ്പെടുത്തുന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…