നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.





പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. പത്മപ്രിയ ജാനകിരാമൻ എന്ന പത്മപ്രിയ ‘സീനു വാസന്തി ലക്ഷ്മി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത് . അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങിയിരുന്നു നടി . കാഴ്ച, കറുത്ത പക്ഷികൾ, പഴശ്ശിരാജ എന്നീ മലയാളം ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങൾ നടിയെ തേടിയെത്തിയിരുന്നു.നാട്യ ബ്രഹ്മ ശ്രീ രാമമൂർത്തിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച പത്മപ്രിയ 200ൽ അധികം വേദികളിൽ നൃത്തം ചെയ്തിട്ടുമുണ്ട് .
കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്നും അകന്നു കഴിയുകയായിരുന്നു താരം. 2022ൽ റിലീസ് ചെയ്ത ബിജു മേനോൻ നായകനായെത്തിയ ഒരു തെക്കൻ തല്ലുകേസിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്.


