Categories: Entertainment

ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ താൽപര്യമില്ല; എന്റെ ഫാൻ പേജുകൾ ഞാൻ ബ്ലോക്ക് ചെയ്യുന്നു! നിഖില

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് നിഖില വിമൽ. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയും നിഖിലയാണ്. അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് നിഖില നൽകുന്ന മറുപടികൾ പലപ്പോഴും വെെറലാകാറുണ്ട്. സോഷ്യൽ മീഡിയ വഴിയുണ്ടായ ഇമേജ് ഇന്ന് നിഖിലയുടെ കരിയറിനും ഗുണം ചെയ്യുന്നു. നിഖിലയുടെ സിനിമയ്ക്ക് പ്രത്യേക ജനശ്രദ്ധ ലഭിക്കാൻ ഈ അഭിമുഖങ്ങൾ കാരണമാകുന്നു. എന്നാൽ മീഡിയകൾ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് കയറുന്നതിൽ നിഖിലയ്ക്ക് താൽപര്യമില്ല.
ഓണക്കോടിയാണ് ആഘോഷങ്ങളിലെ പ്രധാന ഘടകം, അതിനൊരു കാരണമുണ്ട്: പൃഥ്വിരാജ് തുറന്നു പറയുന്നു
ഒരു ഓൺലൈൻ മീഡിയയും ഒരുപാട് സിനിമയെക്കുറിച്ച് ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അവർക്കാവശ്യം റാപിഡ് ഫയർ റൗണ്ടുകളോ നമ്മൾ മണ്ടത്തരം പറയുന്നത് എടുക്കുന്നതോ ആണ്. എനിക്കതിന് നിന്ന് കൊടുക്കാൻ തോന്നാറില്ല. ഒരു മണ്ടൻ ഇമേജ് പുറത്തേക്ക് വരുന്നത് തനിക്കിഷ്ടമല്ല. ക്യൂട്ട്നെസ് ഇട്ട് നിൽക്കാൻ എനിക്ക് താൽപര്യമില്ല. സ്വകാര്യത തനിക്ക് വളരെ പ്രധാനമാണെന്നും നിഖില പറയുന്നു. സിനിമാ ഇവന്റുകൾക്കല്ലാതെ ഞാൻ എവിടെയെങ്കിലും പോകുന്നതോ എന്ത് ചെയ്യുന്നു എന്നതോ സോഷ്യൽ മീഡിയയിൽ ഇടാറില്ല. ഇട്ട് കഴിഞ്ഞാൽ എന്റെ ഫാൻ പേജുകൾ അവരെ ഫോളോ ചെയ്യും. എനിക്കത് അസ്വസ്ഥതയുണ്ടാക്കും.


എനിക്കവരെ ഇഷ്ടമുള്ളത് കൊണ്ടായിരിക്കാം ഞാനവരെ ഫോളോ ചെയ്യുന്നത്. നിങ്ങൾ അവരെ ഫോളോ ചെയ്യുന്നത് കണ്ടന്റിന് വേണ്ടിയാണ്. അത് സ്റ്റോക്കിംഗ് ആണ്. ഞാൻ എന്റെ പത്തിലധികം വരുന്ന ഫാൻ പേജുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കാരണം അവർക്ക് അറിയില്ലായിരിക്കും. എന്റെ പേഴ്സണൽ കണ്ടന്റ് അതിൽ വരുന്നത് കണ്ടാൽ ഞാൻ ബ്ലോക്ക് ചെയ്യും. സിനിമയിലഭിനയിക്കുന്ന ആളെന്ന നിലയിൽ ഫാൻസിനെ തൃപ്തിപ്പെടുത്തണമായിരിക്കും. പക്ഷെ തനിക്കത് ഇഷ്ടമല്ലെന്നും നിഖില വ്യക്തമാക്കി. ഓൺലൈൻ മീഡിയയിലെ കുറേ പേർ എന്റെ വീഡിയോ എടുക്കില്ല. അവർക്കെന്നെ അറിയാം. ക്യാമറ പിടിച്ച് വരുന്ന മറ്റുള്ളവർ ആരാണെന്ന് ആർക്കും അറിയില്ല. എങ്ങനെയൊണ് ആംഗിൾ വെക്കുന്നതെന്ന് അറിയില്ല. താനെപ്പോഴും വളരെ ജാഗ്രത കാണിക്കാറുണ്ടെന്നും നിഖില വിമൽ പറഞ്ഞു. നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയുടെ അഭിപ്രായത്തെ നിരവധി പേർ പ്രശംസിച്ചു. കഥ ഇതുവരെയാണ് താരത്തിന്റെ പുതിയ ചിത്രം. തമിഴിൽ ചെയ്ത വാഴെെ എന്ന സിനിമ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

Cinema Vines

Recent Posts

ഉത്ഘാടനങ്ങളിൽ ആദ്യമേ ഡാന്‍സ് കളിക്കില്ലെന്ന് ഞാന്‍ പറയാറുണ്ട് ; അവരുടെ ക്യാമറ ആങ്കിളാണ് എല്ലാത്തിനും പ്രശ്‌നം: സാനിയ അയ്യപ്പന്‍

ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…

2 days ago

പ്രായം വെറും 45,അതീവ ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുമായി പത്മപ്രിയ

നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…

4 days ago

ലാലേട്ടന്‍ എനിക്ക് ലൗവറെ പോലെ; എന്നാൽ മമ്മൂക്കയോടുള്ള ഇഷ്ടം അങ്ങനെ ആയിരുന്നില്ല: മീര ജാസ്മിന്‍

സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍.  മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്.  കരിയറിന്റെ…

6 days ago

‘മോഹൻലാലിനെ വെച്ച്, സംഘികളെയും സംഘവിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാൻ പൃഥ്വിരാജിന് നന്നായി അറിയാം ‘!അഖിൽ മാരാർ

ബുധനാഴ്‌ച റിലീസ് ‌ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…

7 days ago

ചുവന്ന ചുണ്ട് ലഭിക്കണോ എന്നാൽ ഇതൊന്നു ചെയ്തു നോകൂ..

നമ്മളിൽ മിക്യ ആളുകളും  ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…

3 weeks ago

ദിവസവും ഈ പാനീയം വെറും വയറ്റില്‍ കുടിച് നോക്കൂ.. ശരീര ഭാരം കുറയ്ക്കാം..

ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും  ഭാരം…

3 weeks ago