സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായര്‍. ആലപ്പുഴ പട്ടണക്കാട് വെച്ചാണ് സംഭവം. പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശിന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു നവ്യ. തുടർന്ന് അപകടവിവരം കൃത്യസമയത്ത് പൊലീസിലും അറിയിച്ച് ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടേ പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ സഞ്ചരിച്ച വാഹനം പിന്തുടർന്നതോടെ ലോറി നിർത്തുകയായിരുന്നു.
അപകടം നവ്യ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട് എഎസ്ഐ ട്രീസയും സ്ഥലത്തെത്തി. ഡ്രൈവറെയുൾപ്പെടെ എസ്എച്ച്ഒ കെഎസ് ജയൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് നവ്യ യാത്ര തുടർന്നത്. ലോറി പൊലീസ് പിടിച്ചെടുത്തു. പരിക്കേറ്റ രമേശനെ ഹൈവേ പൊലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഡീജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പിറന്ന "ക്വീന്‍"എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് സാനിയ അയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെ കരിയര്‍…
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ…
സിനിമാപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിട്ടാണ് പ്രേഷകർ മീര ജാസ്മിനെ കണക്കാക്കുന്നത്. കരിയറിന്റെ…
ബുധനാഴ്‌ച റിലീസ് ചെയ്‌ത മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ കൈകാര്യം ചെയ്‌ത പ്രമേയം രാഷ്‌ട്രീയ മേഖലയിൽ വലിയ ചർച്ചകളും തർക്കങ്ങൾക്കും വഴി…
നമ്മളിൽ മിക്യ ആളുകളും ആഗ്രഹിക്കുന്ന ഒന്നാണ് ചുവന്ന ചുണ്ടുകൾ ഉണ്ടാവണം എന്നത്. അങ്ങനെ ആഗ്രഹിക്കുന്നവർക്കായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗിചു…
ഇന്നത്തെ കാലത്ത് അനവതി ആളുകളെ അലട്ടുന്ന ഒരു പ്രശ്നം ആണ് അമിതവണ്ണം, ക്യത്യമായി വ്യായാമം ചെയ്തിട്ടും,ഡയറ്റ് കണ്ട്രോൾ ചെയ്തിട്ടും ഭാരം…