മന്ദാകിനിയും, മഹാരാജയും എത്തി. ‘ടർബോ’ എത്തുന്നത് സോണിയിൽ.  ഈ ആഴ്ചയിലെ ഒ ടി ടി റിലീസുകൾ.

Posted by

മെഗാസ്റ്റാർ മാമൂട്ടി തകർത്ത് അഭിനയിച്ച ടർബോ മുതൽ വിജയ് സേതുപതിയുടെ മഹാരാജ് അടക്കമുള്ള ചിത്രങ്ങളാണ് ഒടിടി റിലീസിനു എത്തിയത്. മഹാരാജ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ ആഴ്ചയിൽ തന്നെ ഒടിടിയിൽ എത്താൻ പോകുന്ന മറ്റ് സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ടർബോ. അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തൻ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, സുനിൽ തുടങ്ങിയവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

കന്നഡ താരം രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ വില്ലനായി ഗംഭീര റോളിൽ എത്തിയത്. മമ്മൂട്ടി കമ്പനിയായിരുന്നു സിനിമയുടെ നിർമ്മാണം വഹിച്ചത്. ചിത്രം ഓഗസ്റ്റ് ഒമ്പത് മുതൽ സോണി ലൈവിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ നായകൻ നായിക വേഷത്തിലെത്തി ഗംഭീരമാക്കിയ ചിത്രമാണ് മന്ദാകിനി. വിനോദ് ലീല യായിരുന്നു സിനിമയുടെ സംവിധായകൻ. ഒരുപാട് താരങ്ങളാണ് ചലച്ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.

വിജയ് സേതുപതി തകർത്ത അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് മഹാരാജ്. മമ്ത മോഹൻദാസ്, ഭാരതിരാജ, അഭിരാമി, സിംഗപുലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മഹാരാജ് ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാക്ഷങ്ങളിലാണ് സിനിമ പ്രേഷകരുടെ മുന്നിലെത്തുന്നത്.

സൂരജ് വെഞ്ഞാറമൂടും, ധ്യാൻ ശ്രീനിവാസനും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഹിഗ്വിറ്റ. 2023 മാർച്ച് 31നാണ് തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്. രാഷ്ട്രീയ നേതാവായിട്ടാണ് സൂരജ് വെഞ്ഞാറമൂട് സിനിമയിലെ കഥാപത്രം കൈകാര്യം ചെയ്യുന്നത്. മറ്റൊരു ശക്തമായ കഥാപാത്രം ധ്യാൻ ശ്രീനിവാസനും കൈകാര്യം ചെയ്യുന്നത്. ഈയൊരു ചിത്രം സൈന പ്ലേ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.